Currency

ജസീറ എയര്‍വേസ് ഡല്‍ഹിയിലേക്ക് പുതിയ വിമാന സര്‍വിസ് തുടങ്ങുന്നു

സ്വന്തം ലേഖകന്‍Sunday, November 25, 2018 12:11 pm

കുവൈത്ത് സിറ്റി: ബജറ്റ് എയര്‍ലൈന്‍സായ ജസീറ എയര്‍വേസ് ഡിസംബര്‍ 15 മുതല്‍ കുവൈത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് പുതിയ വിമാന സര്‍വിസ് ആരംഭിക്കുന്നു. ആഴ്ചയില്‍ നാലു വിമാനം വീതമാണ് ഉണ്ടാവുക. jazeeraairways.com എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ കൊച്ചി, ഹൈദരാബാദ്, അഹ്മദാബാദ്, മുംബൈ എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ജസീറ എയര്‍വേസ് സര്‍വിസ് നടത്തുന്നുണ്ട്. ചൊവ്വ, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാവും ഡല്‍ഹി സര്‍വിസ്. ഈ ദിവസങ്ങളില്‍ പുലര്‍ച്ചെ 12.50ന് കുവൈത്തില്‍നിന്ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാവിലെ ഏഴിന് ഡല്‍ഹിയിലെത്തും.

ഇതേദിവസങ്ങളില്‍ രാവിലെ എട്ടിന് ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട് കുവൈത്ത് സമയം രാവിലെ 10.10ന് കുവൈത്തിലിറങ്ങുന്ന സര്‍വിസുമുണ്ട്. ദുബായ്, ദോഹ, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ സര്‍വിസും സാധ്യമാവും. ഇക്കോണമി ക്ലാസില്‍ ഒരു വശത്തേക്ക് 41 ദീനാര്‍ മുതലും രണ്ടുവശത്തേക്ക് 70 ദീനാര്‍ മുതലുമാണ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസിന് ഒരുവശത്തേക്ക് 124 ദീനാറും രണ്ടുവശത്തേക്കും ചേര്‍ത്ത് 176 ദീനാറും മുതല്‍ക്കാണ് ടിക്കറ്റ് നിരക്ക്. കുവൈത്തില്‍നിന്ന് 27 കേന്ദ്രങ്ങളിലേക്ക് നിലവില്‍ ജസീറ എയര്‍വേസ് സര്‍വിസ് നടത്തുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x