
കുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച രാത്രി ചെറിയ തോതില്‍ മഴ ആരംഭിച്ചു. ഞായറാഴ്ച മുതല്‍ കാലാവസ്ഥ സ്ഥിരത കൈവരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെയും പ്രമുഖ പ്രവാചകന്മാരുടെയും പ്രവചനം. അതേസമയം, നേരത്തേ പ്രവചിക്കപ്പെട്ട പോലെ വെള്ളിയാഴ്ച കനത്ത മഴ ഉണ്ടായില്ല. വെള്ളപ്പൊക്കത്തിന് കാരണമാവുന്ന കനത്ത മഴ വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ഉണ്ടാവുമെന്നായിരുന്നു പ്രവചനം. അന്തരീക്ഷം മൂടിക്കെട്ടിനിന്നതല്ലാതെ കാര്യമായ മഴ പെയ്തില്ല.
ശനിയാഴ്ച രാത്രി മഴ ആരംഭിച്ചതോടെ നേരത്തെ വെള്ളപ്പൊക്കമുണ്ടായ സെവന്ത് റിങ് റോഡ് അല്പനേരം അടച്ചിട്ടെങ്കിലും വൈകാതെ തുറന്നുകൊടുത്തു. പൊലീസും അഗ്നിശമന വിഭാഗവും നാഷനല്‍ ഗാര്‍ഡും മുനിസിപ്പാലിറ്റിയും ഇപ്പോഴും ജാഗ്രത കൈവിട്ടിട്ടില്ല. കഴിഞ്ഞയാഴ്ചത്തെ വെള്ളപ്പൊക്കത്തിന്റെ അനുഭവം മുന്നിലുള്ളത് കൊണ്ട് അന്തരീക്ഷം പൂര്‍ണമായി തെളിയുന്നത് വരെ പൂര്‍ണ ജാഗ്രതയിലാണ് അധികൃതര്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.