
കുവൈത്ത്: രാജ്യത്ത് മഴക്കെടുതികളില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ ഡിസംബര്‍ ആറുവരെ സമര്‍പ്പിക്കാമെന്ന് കുവൈത്ത് സാമൂഹികക്ഷേമ-തൊഴില്‍മന്ത്രി ഹിന്ദ് അസ്സബീഹ് അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങളും ഏജന്‍സികളുടെ സഹകരണത്തോടെ നന്നാക്കിക്കൊടുക്കാന്‍ ദുരിതാശ്വാസ സമിതി തീരുമാനിച്ചിട്ടുണ്ട്.
അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങിയതിന്റെ മൂന്നാം ദിവസം 1400 പേരാണ് ബന്ധപ്പെട്ട കേന്ദ്രത്തിലെത്തിയത്. അതില്‍നിന്ന് സൂക്ഷ്മ പരിശോധനയില്‍ അര്‍ഹരെന്നു കണക്കാക്കിയ 350 പേരില്‍നിന്ന് മാത്രമാണ് അപേക്ഷ സ്വീകരിച്ചത്. സ്വദേശികളെ പോലെ മഴക്കെടുതികള്‍ക്കിരയായ വിദേശികളില്‍നിന്നും നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതും തുടരുകയാണ്.
അതേസമയം, വെള്ളപ്പൊക്കത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കമ്പനികള്‍, കൃഷിയിടങ്ങള്‍, കുതിരാലയങ്ങള്‍ എന്നിവക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ചുള്ള തീരുമാനം പിന്നീട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.