
കുവൈത്ത് സിറ്റി: കുവൈത്തില്‍ 30000 സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്തിനു നല്‍കി വന്നിരുന്ന അലവന്‍സ് വര്‍ധിപ്പിച്ചു. സെക്കന്‍ഡറി, ഇന്റര്‍മീഡിയറ്റ് യോഗ്യതയുള്ളവരുടെ ആനുകൂല്യം പ്രതിമാസം 147 ദീനാറില്‍നിന്ന് 161 ദീനാര്‍ ആയും ലോവര്‍ സര്‍ട്ടിഫിക്കറ്റുള്ളവരുടേത് 136 ദീനാറില്‍നിന്ന് 161 ആയുമാണ് വര്‍ധിപ്പിച്ചത്.
സ്വദേശിവത്കരണത്തിനുള്ള സര്‍ക്കാര്‍ വകുപ്പായ മാന്‍പവര്‍ ആന്‍ഡ് ഗവണ്‍മെന്റ് റീസ്ട്രക്ചറിങ് പ്രോഗ്രാം മേധാവി ഇമാന്‍ അല്‍ അന്‍സാരി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. തൊഴില്‍ സ്ഥാപനത്തിലെ ശമ്പളത്തിനു പുറമെ സര്‍ക്കാര്‍ നല്‍കി വരുന്ന അലവന്‍സാണ് വര്‍ധിപ്പിച്ചത്. സബ്‌സിഡി കുടിശ്ശിക ഡിസംബറില്‍ കൊടുത്തുതീര്‍ക്കുമെന്നും കിട്ടാന്‍ ബാക്കിയുള്ളവര്‍ വകുപ്പിനെ സമീപിക്കണമെന്നും അവര്‍ പറഞ്ഞു.
സര്‍ക്കാര്‍ പദ്ധതികളില്‍ അഞ്ച് ശതമാനമെങ്കിലും സ്വദേശി യുവാക്കളുടെ കീഴിലുള്ള ചെറുകിട-ഇടത്തരം കമ്പനികള്‍ക്ക് നല്‍കണമെന്ന് വ്യവസ്ഥ ചെയ്യും വിധം ടെന്‍ഡര്‍ നിയമത്തില്‍ ഭേദഗതി വരുത്തും. ടെന്‍ഡറുകളില്‍ മറ്റു സ്ഥാപനങ്ങളുടേതിനെക്കാള്‍ 15% വരെ തുക കൂടുതലാണെങ്കിലും ഈ വിഭാഗത്തിലുള്ളവരെ പരിഗണിച്ചേക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.