
കുവൈത്ത് സിറ്റി: വിദേശികളുടെ പണമിടപാടിന് നികുതിയും സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തുന്ന കാര്യം സജീവ പരിഗണനയില്‍. വിദേശികളുടെ പണമിടപാടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്ന സംബന്ധിച്ച് പാര്‍ലമെന്റിന്റെ ധനകാര്യ സമിതിയുടെയും സന്ദര്‍ശക വീസയില്‍ കുവൈത്തിലേക്ക് വരുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ആരോഗ്യ സമിതിയുടെയും നിര്‍ദേശങ്ങള്‍ പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ പരിഗണിക്കാനുള്ള ആലോചന സജീവമായതായാണ് റിപ്പോര്‍ട്ട്.
തൊഴില്‍ ശേഷി പുനഃക്രമീകരണ പദ്ധതിയുടെ ഭാഗമായി വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനും ജനസംഖ്യാ സന്തുലനം ഉറപ്പുവരുത്തുന്നതിനും ഉതകുന്ന നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മനുഷ്യാവകാശ വികസന സമിതി ഈ ആഴ്ച യോഗം ചേരുമെന്ന സമിതി തലവന്‍ ഖലീല്‍ അല്‍ സാലെ അറിയിച്ചു. ജീവനക്കാര്‍ക്കിടയിലെ ശമ്പള വ്യത്യാസം പരിഹരിക്കുന്നതിനുള്ള നടപടികളും ആലോചിക്കും. പെന്ഷന് പ്രായം കുറയ്ക്കുന്നത് പ്രോത്സാഹിപ്പിക്കും. അതുവഴി പുതുതായി കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുമെന്നാണ് സമിതി കരുതുന്നത്.
അതേസമയം രാജ്യത്ത് വിദേശി ജനസംഖ്യാ വര്‍ധന നിരക്ക് സ്വദേശികളുടെ ഇരട്ടിയാണെന്ന് സാലെ അല്‍ അഷൂര്‍ എംപി പ്രസ്താവിച്ചു. അഞ്ച് വര്‍ഷത്തിനിടെ കുവൈത്തില്‍ 10 ലക്ഷം വിദേശികള്‍ വര്‍ധിച്ചിട്ടുണ്ട്. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ ഫലവത്താകുന്നില്ലെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.