
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മഴക്കെടുതിയെ തുടര്‍ന്നുള്ള നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ അടുത്തയാഴ്ച്ച മുതല്‍ സ്വീകരിച്ചു തുടങ്ങും. സാമൂഹ്യ തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹാണ് ഇക്കാര്യം വ്യക്തമാക്കിയത്. കനത്ത മഴയെ തുടര്‍ന്ന് വസ്തുവകകള്‍ നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം നല്കാന് ചുമതലപ്പെടുത്തിയ സംഘം അടുത്ത ഞായറാഴ്ച്ച മുതലാണ് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുന്നത്.
കഴിഞ്ഞ 50 വര്‍ഷത്തിനിടെ ലഭിച്ച ശക്തമായ മഴയില്‍ കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് കുവൈറ്റില്‍ ഉണ്ടായത്. നിരവധി റോഡുകള്‍ തകരുകയും വാഹനങ്ങള്‍ ഉപയോഗശൂന്യമാവുകയും ചെയ്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.