Currency

കുവൈത്ത് മഴക്കെടുതി; നഷ്ടപരിഹാരത്തിന് വിദേശികള്‍ക്കും അപേക്ഷിക്കാം

സ്വന്തം ലേഖകന്‍Saturday, November 24, 2018 6:22 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ മഴക്കെടുതിയെ തുടര്‍ന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന് വിദേശികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഷാമിയയിലെ നഷ്ടപരിഹാര അതോറിറ്റി കാര്യാലയത്തില്‍ ഞായറാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങും. ധനകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും അപേക്ഷ നല്‍കാം. മഴ കാരണം അഭയകേന്ദ്രങ്ങളിലേക്കു മാറി താമസിച്ചവര്‍ക്കായിരിക്കും ആദ്യ പരിഗണന. കുവൈത്ത് തൊഴില്‍ സാമൂഹ്യക്ഷേമ കാര്യമന്ത്രിയും വെള്ളപൊക്ക ദുരിതാശ്വാസ വിഭാഗം മേധാവിയുമായ ഹിന്ദ് സബീഹ് ആണ് ഇക്കാര്യം അറിയിച്ചത്.

നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ വിവേചനം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. അപേക്ഷ സ്വീകരിക്കുന്നത് എന്ന് അവസാനിപ്പിക്കണമെന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ചയിലുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി വാഹങ്ങള്‍ക്കും മറ്റു വസ്തുവകകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. വീടുകളും കാറുകളും കേടുവന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി ജാബിര്‍ മുബാറക് അല്‍ സബാഹ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x