Currency

ശൈത്യകാല തമ്പുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് നീട്ടിവെച്ചു

സ്വന്തം ലേഖകന്‍Saturday, November 17, 2018 12:16 pm

കുവൈത്ത് സിറ്റി: രാജ്യത്ത് വീണ്ടും മഴ ശക്തിപ്രാപിച്ചതോടെ ശൈത്യകാല തമ്പുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് അധികൃതര്‍ നീട്ടിവെച്ചു. നേരത്തേ ഈ മാസം 15ന് വ്യാഴാഴ്ച മുതല്‍ ലൈസന്‍സ് അനുവദിച്ചുതുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇത് 18ലേക്കാണ് നീട്ടിയത്. ഫര്‍വാനിയ, ജഹ്‌റ ഗവര്‍ണറേറ്റ് മുനിസിപ്പല്‍കാര്യ അസിസ്റ്റന്റ് ഡയറക്ടറും ശൈത്യകാല തമ്പ് നിര്‍മാണ സമിതി മേധാവിയുമായ എന്‍ജി. ഫഹദ് അല്‍ ശത്‌ലിയാണ് ഇക്കാര്യം അറിയിച്ചത്.

നവംബര്‍ 15 മുതല്‍ മാര്‍ച്ച് 15 വരെ നാലുമാസമാണ് രാജ്യത്ത് മരുപ്രദേശങ്ങളിലും മറ്റും തണുപ്പ് ആസ്വാദന തമ്പുകള്‍ നിലനിര്‍ത്താന്‍ അനുമതിയുള്ളത്. 2018-2019 സീസണില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 18 ഏരിയകളാണ് തമ്പ് നിര്‍മാണത്തിന് കുവൈത്ത് മുനിസിപ്പാലിറ്റി നിര്‍ണയിച്ചു നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x