
കുവൈത്ത് സിറ്റി: മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് കണ്ടെത്തിയ ആയിരക്കണക്കിന് വിദേശികളെ നിലവിലുള്ള തൊഴില്‍ തസ്തികകളില്‍ നിന്നും കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി മാറ്റി. സ്വകാര്യ മേഖലയിലെ കമ്പനികളില്‍ സൂപ്പര്‍ വൈസര്‍ പദവികള്‍ വഹിക്കുന്ന പ്രവാസികള്‍ക്കാണ് നടപടി നേരിടേണ്ടി വന്നത്.
ഉയര്‍ന്ന പദവികള്‍ അലങ്കരിച്ചിരുന്ന നിരവധി വിദേശികളുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷമാണ് അതോറിറ്റിയുടെ നടപടി. കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി ക്രമങ്ങളുടെ ഭാഗമായിട്ടുള്ള അക്രഡിറ്റേഷന്‍ നേടാത്തതും, മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലെന്നും കണ്ടെത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ ഉടമകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ഉന്നത വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത തസ്തികകള്‍ മാറ്റി നല്‍കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച നടപടികളില്‍ കര്‍ശന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.