
കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും വിദേശികളെ പിരിച്ചുവിടാന്‍ സിവില്‍ സര്‍വീസ് കമ്മീഷന് നിര്‍ദേശം നല്കി. നിലവിലെ അധ്യയന വര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് 312 അധ്യാപകര്‍, 223 സാമൂഹകിക-മനഃശാസ്ത്ര ഗവേഷകര്‍, 604 സപ്പോര്‍ട്ട് ജീവനക്കാര്‍ എന്നിങ്ങനെ 1186 ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാനാണ് സിവില്‍ സര്‍വീസ് കമ്മീഷന് നിര്‍ദേശിച്ചത്.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ മൊത്തം വിദേശ ജീവനക്കാരെ സംബന്ധിച്ച വിശദ വിവരങ്ങളും സിവില്‍ സര്‍വിസ് കമീഷന് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചക്കകം വിവരം നല്‍കിയില്ലെങ്കില്‍ വിദേശ ജീവനക്കാര്‍ക്കായുള്ള ബജറ്റ് വിഹിതം വെട്ടിക്കുറക്കാന്‍ ധനമന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും കമീഷന് അറിയിച്ചതായാണ് സൂചന.
പൊതുമേഖലയില്‍ സ്വദേശിവത്കരണം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഇനിയും അവശേഷിക്കുന്ന കുവൈത്തികള്‍ അല്ലാത്തവരുടെ കൃത്യമായ കണക്കെടുപ്പ് നടത്താന്‍ നേരത്തെയും സിവില്‍ സര്‍വീസ് കമീഷന് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.