Currency

ബാച്ച്ലര്‍ താമസം: നടപടി കര്‍ശനമാക്കുമെന്ന് മന്ത്രി

സ്വന്തം ലേഖകന്‍Monday, November 5, 2018 1:00 pm

കുവൈത്ത് സിറ്റി: സ്വദേശികള്‍ വസിക്കുന്ന സ്വകാര്യ താമസ കേന്ദ്രങ്ങളില്‍ വിദേശി ബാച്ച്ലര്‍മാര്‍ക്കു വീടുകള്‍ വാടകയ്ക്കു നല്‍കുന്നതിനെതിരെ നടപടി കര്‍ശനമാക്കുമെന്നു മുനിസിപ്പല്‍ മന്ത്രി ഹുസാം അല്‍ റൂമി. അത്തരം വീടുകളിലെ വൈദ്യുതിബന്ധം വിച്ഛേദിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി തുടരും. അതത് മേഖലകളിലെ മുനിസിപ്പല്‍ ഓഫിസുകള്‍ മുഖേന ലഭിക്കുന്ന പരാതികള്‍ പരിഹരിക്കപ്പെടാനാകാത്ത പക്ഷം ബന്ധപ്പെട്ട എമര്‍ജന്‍സി ടീമിന് കൈമാറും.

ഇവര്‍ താമസക്കാര്‍ക്കും കെട്ടിടം ഉടമകള്‍ക്കും മുന്നറിയിപ്പ് നോട്ടിസ് നല്‍കും. ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനയില്‍ ബാച്ച്ലര്‍മാര്‍ താമസിക്കുന്നുണ്ടെന്ന് തെളിഞ്ഞാല്‍ കെട്ടിട ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും. ജലം-വൈദ്യുതി മന്ത്രാലയം കെട്ടിടത്തിലെ വെള്ളം, വൈദ്യുതി വിതരണം വിച്ഛേദിക്കും. തുടര്‍ന്ന് ബാച്ച്ലര്‍മാരെ ഒഴിപ്പിക്കുന്ന നടപടിക്ക് വേഗം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x