Currency

കുവൈത്തില്‍ കനത്ത മഴ; ജന ജീവിതം ദുസ്സഹമായി

സ്വന്തം ലേഖകന്‍Wednesday, November 7, 2018 12:37 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ കാലാവസ്ഥാമാറ്റത്തിന് മുന്നോടിയായി പെയ്ത കനത്ത മഴ ജനജീവിതം സ്തംഭിപ്പിച്ചു. തിങ്കളാഴ്ച രാത്രി ആരംഭിച്ച കനത്ത മഴയില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ശക്തമായ മഴ കാരണം ചൊവ്വാഴ്ച രാവിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മന്ത്രിസഭ അടിയന്തര അവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും പ്രവര്‍ത്തിച്ചില്ല. വരും ദിവസങ്ങളിലും ഇടിയോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മണിക്കൂറുകളോളം നിര്‍ത്താതെ പെയ്ത മഴയില്‍ റോഡുകളിലും വീടുകളിലും വെള്ളം കയറിയത് ജനത്തെ ഏറെ ബുദ്ധിമുട്ടിലാക്കി. മഴ കാരണം കാഴ്ച പരിധി കുറഞ്ഞതും റോഡുകളിലെ വെള്ളക്കെട്ടും വലിയ തോതില്‍ ഗതാഗതക്കുരുക്കിനും കാരണമായി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും അടിയന്തിര അവധി പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ സ്ഥാപനങ്ങളിലും ഹാജര്‍ നില വളരെ കുറവായിരുന്നു.

അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെ ഗതാഗത നീക്കത്തെയും മഴ ബാധിച്ചു. അസ്ഥിരമായ കാലാവസ്ഥ വ്യോമ ഗതാഗതത്തെ ബാധിച്ചില്ല. ടാങ്കറുകളും വലിയ മോേട്ടാറുകളും ഉപയോഗിച്ച് വെള്ളം വറ്റിച്ചാണ് പല റോഡുകളും ഗതാഗത യോഗ്യയാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x