Currency

ലോകത്തെ ആദ്യ പറക്കും കാര്‍ കുവൈത്തിലെത്തുന്നു

സ്വന്തം ലേഖകന്‍Saturday, November 10, 2018 12:07 pm

കുവൈത്ത് സിറ്റി: വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ പറക്കും കാര്‍ കുവൈത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഹോളണ്ടിലെ പി.എ.എല്‍-വി കമ്പനി നിര്‍മിച്ച വാഹനം തിങ്കളാഴ്ചയാണ് പശ്ചിമേഷ്യയിലെ ആദ്യത്തെ പ്രദര്‍ശനത്തിനായി കുവൈത്തിലെത്തുക.

നവംബര്‍ 16, 17 ദിവസങ്ങളില്‍ അവന്യൂസ് മാളില്‍ പറക്കും കാര്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. കരയിലൂടെ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന വാഹനത്തിന് അന്തരീക്ഷത്തിലൂടെ പറക്കാനും സാധിക്കും. പൊലീസ്, ആംബുലന്‍സ്, തീര സുരക്ഷ വിഭാഗങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണിത്.

കഴിഞ്ഞ മാര്‍ച്ചില്‍ ജനീവയിലെ ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ ഗ്രൗണ്ടിലാണ് വാഹനം ആദ്യമായി പ്രദര്‍ശിപ്പിച്ചത്. വാഹനത്തില്‍ ഒരേ സമയം രണ്ടു പേര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ സാധിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x