Currency

അഗ്‌നിനിയന്ത്രണ നിയമം: പിഴ 10,000 ദിനാര്‍ ആയി വര്‍ധിപ്പിക്കും

സ്വന്തം ലേഖകന്‍Friday, November 9, 2018 1:59 pm

കുവൈത്ത് സിറ്റി: അഗ്‌നിനിയന്ത്രണ നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ 10,000 ദിനാര്‍ ആയി വര്‍ധിപ്പിക്കും. നിലവില്‍ 500 ദിനാര്‍ ആണ് പരമാവധി പിഴ. ആളപായവും വസ്തുക്കള്‍ക്ക് നാശവും സംഭവിക്കുന്ന തീപിടിത്തമെങ്കില്‍ കനത്ത പിഴ ഈടാക്കാനാണ് തീരുമാനമെന്ന് അഗ്‌നിശമന വിഭാഗത്തിലെ സംരക്ഷണവിഭാഗം ഡപ്യൂട്ടി ജനറല്‍ മാനേജര്‍ മേജര്‍ ജനറല്‍ ഖാലിദ് അബ്ദുല്ല അല്‍ ഫഹദ് അറിയിച്ചു. തീപിടിത്തത്തിനെതിരെ കെട്ടിടങ്ങള്‍ക്ക് മുന്‍കരുതല്‍ ഒരുക്കണമെന്ന് നിയമവ്യവസ്ഥയുണ്ട്.

തീപിടിത്തമുണ്ടായാല്‍ തടയുന്നതിനുള്ള സംവിധാനങ്ങള്‍ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കണം. എന്നാല്‍ പല കെട്ടിടങ്ങളിലും ഈ സംവിധാനമില്ല. കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതും പുതുക്കുന്നതും ഫയര്‍ ഇന്‍ഷുറന്‍സുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x