മസ്കത്തില് നിന്ന് സലാലയിലേക്ക് വരികയായിരുന്ന സലാല ലൈന്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ ബസ് ട്രക്കുമാണ് കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്നത് വ്യക്തമായിട്ടില്ല. കോഴിക്കോട് ജില്ലക്കാരായ മലയാളി കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വിലയില്‍ കുറവ് വരുത്തുന്നു. ഡയബറ്റിക്സ്, ഹൈപ്പര്ടെന്ഷന്, ആസ്ത്മ എന്നീ രോഗങ്ങള്‍ക്കടക്കമുള്ള മരുന്നുകള്‍ക്ക് പത്ത് ശതമാനം വരെ വില കുറയുമെന്നാണ് റിപ്പോര്‍ട്ട്.
മാലിന്യങ്ങളും ചപ്പുചവറുകളും പൊതുസ്ഥലങ്ങളിലോ ഒഴിഞ്ഞ സ്ഥലങ്ങളിലോ ഉപേക്ഷിച്ചാല്‍ ആയിരം റിയാല്‍ ആണ് പിഴ. നിക്ഷേപിച്ച മാലിന്യം 24 മണിക്കൂറിനുള്ളില്‍ നഗരസഭയുടെ മാലിന്യപ്പെട്ടിയിലേക്കോ അംഗീകൃത മാലിന്യ ശേഖരണ സ്ഥലത്തേക്കോ മാറ്റുകയും വേണം. അല്ലാത്തപക്ഷം പിഴസംഖ്യയില്‍ ലെവിയും ചുമത്തും.
‘ഷേക്സ്പിയര്‍ക്ക് ഏറ്റവും രസകരമായി പിറന്നാള്‍ ആശംസയര്‍പ്പിക്കുക’ എന്ന വിഷയത്തിലുള്ള ഇന്റര്‍ക്ലാസ് കാര്‍ഡ് മേക്കിങ് മത്സരത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. വിവിധയിനം മത്സരങ്ങള്‍ സംഘടിപ്പിച്ചതോടൊപ്പം 12ാം ക്ലാസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്പെഷല്‍ അസംബ്ലിയും നടന്നു.
മൂന്ന് ഹോട്ടലുകള്‍, 1436 റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, ഷോപ്പിംഗ് മാള്‍, പരമ്പരാഗത സൂഖ, ഇന്റര്‍നാഷനല്‍ സ്കൂള്‍, റസ്റ്റോറന്റുകള്‍, വാട്ടര്‍ പാര്‍ക്ക്, മറ്റു സേവനങ്ങള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളോട് കൂടിയതാണ് പദ്ധതി.
ഒരു മാസത്തില്‍ അധികം രാജ്യത്ത് തുടരണമെങ്കില്‍ വിസാ കാലാവധി നീട്ടിയെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കുന്നതുമായിരിക്കും
ഇന്ത്യ, ഇറാന്, റഷ്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇളവ് അനിവദിച്ചിട്ടുള്ളത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്പോണ്‍സറില്ലാതെ വിസ അനുവദിക്കും വിധമാണ് ഇ-വിസാ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഹജ്ജ് തീര്‍ത്ഥാകരില്‍ 20 ശതമാനം വര്‍ധനവാണുണ്ടായത്. ഈ വര്‍ഷം 12,664 സ്വദേശികള്‍ക്ക് ഹജ് തീര്‍ഥാടനത്തിന് പോകാന്‍ സാധിക്കും. അതേസമയം വിദേശികളുടെ ക്വാട്ട 600 ആണ്.
പിങ്ക്, ബ്ലൂ, വെള്ള നിറങ്ങളായിരിക്കും വിമന്‍ ഒണ്‍ലി ടാക്സികള്‍ക്കു നല്‍കുക. സ്ത്രീകള്‍ക്കു മാത്രമായുള്ള ടാക്സി സര്‍വീസ് വരുന്നുവെന്ന വാര്‍ത്തയോട് അനുകൂലമായാണ് പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒമാന്‍ എയര്‍ യാത്രക്കാര്‍ക്ക് ഗോള്‍ഫ് ബാഗ് കൈവശം വയ്ക്കുന്നതിന് അനുമതി നല്കി. ആനുകൂല്യം ഈ മാസം ഒമ്പത് മുതല്‍ യാത്രക്കാര്‍ക്ക് നല്കി വരുന്നുണ്ടെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. അതേസമയം ഇതിന് പ്രത്യേക ഫീസ് ഈടാക്കുന്നില്ല.