മൂന്ന് ഹോട്ടലുകള്‍, 1436 റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, ഷോപ്പിംഗ് മാള്‍, പരമ്പരാഗത സൂഖ, ഇന്റര്‍നാഷനല്‍ സ്‌കൂള്‍, റസ്റ്റോറന്റുകള്‍, വാട്ടര്‍ പാര്‍ക്ക്, മറ്റു സേവനങ്ങള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളോട് കൂടിയതാണ് പദ്ധതി.
മസ്‌കത്ത്: 256 ദശലക്ഷം റിയാല്‍ ചെലവില്‍ ഒമാനില്‍ വന്‍കിട വിനോദസഞ്ചാര പദ്ധതി വരുന്നു. ഇതിനായുള്ള കരാറില്‍ ഒമാന്‍ ടൂറിസം മന്ത്രാലയവും അല്‍ നഖീല്‍ ഐ ടി സി ഡവലപ്മെന്റും ഒപ്പുവച്ചു. ഒമാനിലെ ബര്‍കയിലാണ് പുതിയ പദ്ധതിയുടെ നിര്‍മാണം.
മൂന്ന് ഹോട്ടലുകള്‍, 1436 റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, ഷോപ്പിംഗ് മാള്‍, പരമ്പരാഗത സൂഖ, ഇന്റര്‍നാഷനല്‍ സ്‌കൂള്‍, റസ്റ്റോറന്റുകള്‍, വാട്ടര്‍ പാര്‍ക്ക്, മറ്റു സേവനങ്ങള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളോട് കൂടിയതാണ് പദ്ധതി. ഒമാന്‍ ടൂറിസം വിഷന്‍ 2040 പദ്ധതികളുടെ ഭാഗമായാണ് ബര്‍കയില്‍ എല്ലാം ഒരു പ്രദേശത്ത് ഒരുക്കുന്ന വന്‍കിട പദ്ധതി നിര്‍മിക്കുന്നതെന്ന് ടൂറിസം മന്ത്രി അഹ്മദ് ബിന്‍ നാസര്‍ അള്‍ മഹ്രിസി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.