Currency

സ്ത്രീകള്‍ക്കു മാത്രമായി ടാക്സി സര്‍വീസുമായി മര്‍ഹബ ടാക്സി

സ്വന്തം ലേഖകന്‍Thursday, April 20, 2017 5:58 pm

മസ്‌കത്ത്: വനിതാ ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തി ടാക്സി സര്‍വീസുമായി മര്‍ഹബ ടാക്സി. സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് പുതിയ പദ്ധതി. സര്‍ക്കാരില്‍ നിന്നുള്ള അനുമതി ലഭിച്ചാലുടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് മര്‍ഹബ ടാക്സി പ്രൊജക്ട് മാനേജര്‍ യൂസഫ് അല്‍ ഹൂതി വ്യക്തമാക്കി.

പിങ്ക്, ബ്ലൂ, വെള്ള നിറങ്ങളായിരിക്കും വിമന്‍ ഒണ്‍ലി ടാക്സികള്‍ക്കു നല്‍കുക. സ്ത്രീകള്‍ക്കു മാത്രമായുള്ള ടാക്സി സര്‍വീസ് വരുന്നുവെന്ന വാര്‍ത്തയോട് അനുകൂലമായാണ് പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സുരക്ഷിതമായി സ്ത്രീകള്‍ക്ക് ടാക്സിയില്‍ ഇനി യാത്ര ചെയ്യാം എന്നതാണ് വിമന്‍ ഒണ്‍ലി ടാക്സി സര്‍വീസിന്റെ ഏറ്റവും വലിയ പ്രയോജനമെന്നും വിലയിരുത്തപ്പെടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x