ഒരു മാസത്തില്‍ അധികം രാജ്യത്ത് തുടരണമെങ്കില്‍ വിസാ കാലാവധി നീട്ടിയെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കുന്നതുമായിരിക്കും
മസ്കറ്റ്: ഹ്രസ്വകാലത്തേക്കുള്ള സന്ദർശക വിസ ഫീസുകൾ ഒമാൻ വർധിപ്പിച്ചു. പത്ത് ദിവസത്തെ സന്ദര്‍ശകവിസയ്ക്ക് അഞ്ച് റിയാല്‍ ആയിരുന്നു മുമ്പത്തെ ഫീ നിരക്ക്. ഇത് 20 റിയാലായിട്ടാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം പത്ത് ദിവസമെന്ന കാലവധി മുപ്പത് ദിവസമായി ദീർഘിപ്പിച്ചിട്ടുമുണ്ട്.
ഒരു മാസത്തില്‍ അധികം ദിവസം രാജ്യത്ത് തുടരണമെങ്കില്‍ വിസാ കാലാവധി നീട്ടിയെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കുന്നതുമായിരിക്കും. എന്നാൽ മുന്‍പ് ഉണ്ടായിരുന്നതു പോലെ 10 ദിവസത്തെ സന്ദര്‍ശക വിസ ഇനി ഉണ്ടാകുകയില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.