
Shebin with Husband
സലാല: സലാലയിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി ഷെബിന്റെ കൊലപാതകത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഷെബിന്റെ കുടുംബം ഇന്ത്യന്‍ അംബാസഡര്‍ക്കും വിദേശ കാര്യ മന്ത്രാലയത്തിനും പരാതി നല്കി. സലാലയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് ദാരുണമായി കൊല്ലപ്പെട്ട നിലയിൽ ഷെബിന്റെ മൃതദേഹം കണ്ടെത്തിയത്.
അതിനിടെ കൊലപാതകമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച ഭര്‍ത്താവ് ജീവനെ മസ്കറ്റ് പൊലീസ് വിട്ടയച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ടെങ്കിലും മൃതദേഹം എന്ന് നാട്ടിലേക്ക് കൊണ്ടുവരാനാകും എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. കേസിന്റെ കൂടുതൽ വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.
അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി ആളുകളുടെ വിരലടയാളം പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ സലാലയില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ മലയാളി സ്ത്രീയാണ് ഷെബിൻ. മലയാളി സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ ഒന്നില്‍ മാത്രമാണ് പ്രതിയെ പിടികൂടിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.