ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ജീവ ഷെബിനെയാണ് ഇവർ താമസിച്ചിരുന്ന ദോഫാര്‍ ക്ലിബിന് സമീപത്തുള്ള ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സലാലയിൽ കൊല്ലപെടുന്ന മൂന്നാമത്തെ മലയാളി യുവതിയാണ് ഷെബിൻ.
ആഗോളതലത്തില്‍ സാമ്പത്തിക രംഗത്ത് അസ്വസ്ഥതകള്‍ ഉണ്ടായപ്പോഴും ഒമാനി റിയാലിന്റെ മൂല്യം ഇടിഞ്ഞിട്ടില്ലെന്നു സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ വ്യക്തമാക്കി.
ഫെബ്രുവരി 5 മുതൽ 12 വരെയുള്ള കാലയളവിൽ 491 നിയമലംഘനങ്ങളാണ് മാനവവിഭവശേഷി മന്ത്രാലയം കണ്ടെത്തിയത്
പുതിയ മസ്കത്ത് വിമാനത്താവള പാസഞ്ചര്‍ ടെര്‍മിനലിന്റെ നിര്‍മാണം 96 ശതമാനം പൂര്‍ത്തിയായി. നിലവില്‍ പ്രവര്‍ത്തന പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
22 റിയാല്‍ അടച്ചാല്‍ 20 കിലോയുടെ ഒരു അധിക ലഗേജ് കൂടി കൊണ്ടുപോകാന്‍ സാധിക്കും. എന്നാല്‍ പുതിയ നയമനുസരിച്ച് യാത്രക്കാര്‍ കൂടെ കൊണ്ടുപോവുന്ന എല്ലാ വസ്തുക്കളും ഒറ്റ ബാഗേജില്‍ ഉള്‍പ്പെടുത്തണം.
രാജ്യത്തിന്റെ വടക്കന്‍ പ്രവിശ്യകളില്‍ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യത. മുസന്ദം, വടക്കന്‍ ബാത്തിന, ബുറൈമി, ഹജര്‍ പര്‍വതനിരകളുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
പ്രതിമാസ ഇന്ധനവില വര്ധനവുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടു പരിഹരിക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്നും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനു രൂപീകരിച്ച പ്രത്യേക സമിതിയിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
കാപിറ്റല്‍ മേഖലയിലെ ആറ് ഇന്ത്യന്‍ സ്കൂളുകളിലായി 2846 സീറ്റുകളാണ് സ്കൂള്‍ ബോര്‍ഡ് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം പ്രതീക്ഷിക്കുന്നത്. നിലവിലെ അപേക്ഷകരുടെ എണ്ണമനുസരിച്ച് 2000 ത്തിലധികം കുട്ടികള്‍ക്ക് അധികമായി സീറ്റുകള്‍ കണ്ടെത്തേണ്ടിവരും.
ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ 63 ശതമാനം പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായതു രാജ്യത്തെ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇന്ധനവില മരവിപ്പിക്കാന്‍ തീരുമാനിച്ചത്.
പകല്‍ 12 മണിക്കൂറാണ് ജല വിതരണം തടസപ്പെടുന്നത്. മത്ര, ആമിറാത്ത്, ഖുറം എന്നിവിടങ്ങളില്‍ ജലവിതരണം മുടങ്ങുമെന്നാണ് വൈദ്യുതി, ജലവിതരണ പൊതുവിഭാഗം അറിയിച്ചിരിക്കുന്നത്.