പ്രതിമാസ ഇന്ധനവില വര്‍ധനവുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടു പരിഹരിക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്നും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനു രൂപീകരിച്ച പ്രത്യേക സമിതിയിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
മസ്‌കത്ത്: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു നല്‍കിവരുന്ന ഇന്ധന കാര്‍ഡ് ആനുകൂല്യം നിര്‍ത്തലാക്കണമെന്നു ശൂറ കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു. പ്രതിമാസ ഇന്ധനവില വര്‍ധനവുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടു പരിഹരിക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്നും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനു രൂപീകരിച്ച പ്രത്യേക സമിതിയിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
അതേസമയം പ്രതിമാസ ഇന്ധനവില വര്‍ധനവ് മൂലമുള്ള പ്രയാസം കണക്കിലെടുത്ത് എം 91 പെട്രോള്‍ വില ഫെബ്രുവരിയിലെ നിരക്കില്‍ തുടരാന്‍ സ്റ്റേറ്റ് കൗണ്‍സില്‍ കഴിഞ്ഞദിവസം തീരുമാനിക്കുകയും ചെയ്തു.
ഇന്ധനവില വിലയില്‍ മാറ്റം വരുത്തുന്നതു മൂന്നോ ആറോ മാസം കൂടുമ്പോള്‍ മാത്രം മതി, 600 റിയാലിനു താഴെ വരുമാനമുള്ളവര്‍ക്കും ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേക സാമ്പത്തിക സഹായ പാക്കേജുകള്‍ കൊണ്ടുവരണം തുടങ്ങി ശൂറ കൗണ്‍സില്‍ പ്രധാന നിദേശങ്ങളും ഉന്നയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.