ഫെബ്രുവരി 5 മുതൽ 12 വരെയുള്ള കാലയളവിൽ 491 നിയമലംഘനങ്ങളാണ് മാനവവിഭവശേഷി മന്ത്രാലയം കണ്ടെത്തിയത്
മസ്കറ്റ്: തൊഴിൽ നിയമ ലംഘനത്തിന് ഒമാനിൽ കഴിഞ്ഞ ആഴ്ച 457 പേർ പിടിയിലായതായി അധികൃതർ അറിയിച്ചു. ഫെബ്രുവരി 5 മുതൽ 12 വരെയുള്ള കാലയളവിൽ 491 നിയമലംഘനങ്ങളാണ് മാനവവിഭവശേഷി മന്ത്രാലയം കണ്ടെത്തിയത്.
യവസായ മേഖലയിലായിരുന്നു ഇതിൽ 345 തൊഴിൽ നിയമലംഘനവും. പിടിയിലായവരിൽ 66 പേർ ഗാർഹിക തൊഴിലാളികളും, 80 പേർ കർഷകരുമാണ്. പിടിയിലായവർക്കെതിരെ നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി ഇവരുടെ രാജ്യത്തെ എമ്പസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.