Currency

ഒമാന്‍ ബജറ്റ് കമ്മി ആദ്യ പത്ത് മാസത്തില്‍ 4.81 ശതകോടി റിയാല്‍ എത്തി

സ്വന്തം ലേഖകന്‍Tuesday, December 20, 2016 3:27 pm

മസ്‌കറ്റ്: രാജ്യത്തെ ബജറ്റ്കമ്മിയില്‍ വര്‍ധന. ഈ വര്‍ഷം ആദ്യ പത്ത് മാസങ്ങള്‍ പിന്നിടുമ്പോള്‍ 4.81 ശതകോടി റിയാലാണ് വരുമാനവും പൊതുചെലവും തമ്മിലെ അന്തരം. കഴിഞ്ഞ വര്‍ഷം സമാന കാലയളവിലെ 3.26 ശതകോടി കണക്കിലെടുക്കുമ്പോള്‍ 46.7 ശതമാനമാണ് കമ്മിയിലെ വര്‍ധന. ആദ്യപാദത്തില്‍ എണ്ണവില ഏറെ താഴ്ചയില്‍ ആയിരുന്നതിനാല്‍ ബജറ്റ്കമ്മി ഉയര്‍ന്നുതന്നെ നില്‍ക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. നിലവില്‍ ബാരലിന് 50 ഡോളറിന് അടുത്താണ് എണ്ണവില. ഇത് വീണ്ടും താഴ്ചയിലേക്ക് പതിക്കാനുള്ള സാധ്യതയില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒമാന്റെ വരുമാനത്തിന്റെ സിംഹഭാഗവും ക്രൂഡോയില്‍ കയറ്റുമതിയിലൂടെയാണ് ലഭിക്കുന്നത്.

ഈ വര്‍ഷത്തെ പ്രതീക്ഷിത ബജറ്റ് കമ്മിയായ 3.3 ശതകോടി റിയാല്‍ ആദ്യ ഏഴ് മാസങ്ങള്‍ പിന്നിട്ടപ്പോഴേ മറികടന്നിരുന്നു. ബാരല്‍ ക്രൂഡിന് 45 ഡോളര്‍ പ്രതീക്ഷിത വില കണക്കാക്കിയാണ് നടപ്പുവര്‍ഷത്തെ ബജറ്റ് തയാറാക്കിയിരുന്നത്. പ്രകൃതി വാതകത്തില്‍നിന്നുള്ള വരുമാനത്തില്‍ ഏഴ് ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. സര്‍ക്കാറിന്റെ മൊത്തം വരുമാനത്തിലാകട്ടെ 25.5 ശതമാനമാണ് കുറഞ്ഞത്. 5,514.5 ദശലക്ഷം റിയാലാണ് എണ്ണ, എണ്ണയിതര മേഖലകളില്‍നിന്നുള്ള സര്‍ക്കാറിന്റെ ഇക്കാലയളവിലെ വരുമാനം.

സൗദിയടക്കം മറ്റ് ജി.സി.സി രാഷ്ട്രങ്ങളിലെല്ലാം എണ്ണവിലയിടിവിനെ തുടര്‍ന്ന് വര്‍ധിച്ച ബജറ്റ്കമ്മി നേരിടുന്നുണ്ട്. കമ്മി കുറക്കുന്നതിന്റെ ഭാഗമായി ഒമാന്‍ സര്‍ക്കാര്‍ കര്‍ശന ചെലവുചുരുക്കല്‍ നടപ്പാക്കുകയും വിവിധ സേവന മേഖലകളിലെ ഫീസ് നിരക്കുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

4 thoughts on “ഒമാന്‍ ബജറ്റ് കമ്മി ആദ്യ പത്ത് മാസത്തില്‍ 4.81 ശതകോടി റിയാല്‍ എത്തി”

  1. Hi there just wanted to give you a quick heads up. The text in your article seem to be running off the screen in Safari.
    I’m not sure if this is a format issue or something to do with browser compatibility but I
    thought I’d post to let you know. The style and design look great
    though! Hope you get the issue solved soon. Many thanks

  2. I absolutely love your blog and find nearly
    all of your post’s to be just what I’m looking for.
    Would you offer guest writers to write content for you?
    I wouldn’t mind composing a post or elaborating on most of the subjects you write in relation to here.
    Again, awesome site!

  3. Hi there! Someone in my Myspace group shared this website with us so I came to look it over.
    I’m definitely loving the information. I’m book-marking and will be tweeting this to my followers!
    Superb blog and excellent design and style.

  4. Stuart says:

    Wow, fantastic blog structure! How long have you ever been blogging for?
    you make blogging glance easy. The whole look of your website is great, let alone the content material!

Comments are closed.

Top
x