Currency

ഇന്ത്യന്‍ സ്‌കൂള്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി എട്ടു മുതല്‍

സ്വന്തം ലേഖകന്‍Thursday, December 22, 2016 4:06 pm

ഇന്ത്യന്‍ സ്‌കൂളുകളിലേക്ക് അടുത്ത അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി എട്ടിന് ആരംഭിക്കും. കാപിറ്റല്‍ ഏരിയയിലെ ആറ് ഇന്ത്യന്‍ സ്‌കൂളുകളിലെ ഒന്നുമുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള പ്രവേശനത്തിനാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍.

മസ്‌ക്കറ്റ്: ഇന്ത്യന്‍ സ്‌കൂളുകളിലേക്ക് അടുത്ത അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി എട്ടിന് ആരംഭിക്കും. കാപിറ്റല്‍ ഏരിയയിലെ ആറ് ഇന്ത്യന്‍ സ്‌കൂളുകളിലെ ഒന്നുമുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള പ്രവേശനത്തിനാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍. എല്ലാ വര്‍ഷവും നാലായിരത്തിലധികം രജിസ്‌ട്രേഷനുകളാണ് നടക്കാറുള്ളത്.

ഈ വര്‍ഷം 4700 അപേക്ഷകരാണ് ഉണ്ടായിരുന്നത്. വിവിധ ഘട്ടങ്ങളിലായുള്ള പ്രവേശന പ്രക്രിയയിലൂടെയാണ് പ്രവേശനം നല്‍കുന്നത്. ഈ അധ്യയന വര്‍ഷം എല്ലാവര്‍ക്കും പ്രവേശനം നല്‍കാന്‍ സാധിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ആദ്യ നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ രക്ഷാകര്‍ത്താക്കളെ സ്‌കൂളിന്റെ വിവരങ്ങളും പ്രവേശന നടപടിക്രമങ്ങളും അറിയിക്കും. ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെടാത്തവരെ ഉള്‍പ്പെടുത്തി രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ഇന്ത്യന്‍ സ്‌കൂള്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി എട്ടു മുതല്‍”

  1. I all the time emailed this webpage post page to all my friends, as if like to read it next my links will too.

Comments are closed.

Top
x