Currency

ഒമാനില്‍ വന്‍കിട മത്സ്യകൃഷി പദ്ധതികള്‍ വരുന്നു

സ്വന്തം ലേഖകന്‍Saturday, December 24, 2016 7:27 am

ഒമാനില്‍ 706 ദശലക്ഷം റിയാല്‍ ചെലവിട്ട് വന്‍കിട മത്സ്യകൃഷി പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കാര്‍ഷിക, ഫിഷറീസ് മന്ത്രാലയം. പ്രതിവര്‍ഷം 2.36 ലക്ഷം ടണ്‍ മത്സ്യം ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ വിവിധ വിലായത്തുകളിലായി തിലോപ്പിയ കൃഷി നടത്തുന്ന 13 കേന്ദ്രങ്ങളുണ്ട്.

മസ്‌കത്ത്: ഒമാനില്‍ 706 ദശലക്ഷം റിയാല്‍ ചെലവിട്ട് വന്‍കിട മത്സ്യകൃഷി പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കാര്‍ഷിക, ഫിഷറീസ് മന്ത്രാലയം. പ്രതിവര്‍ഷം 2.36 ലക്ഷം ടണ്‍ മത്സ്യം ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ വിവിധ വിലായത്തുകളിലായി തിലോപ്പിയ കൃഷി നടത്തുന്ന 13 കേന്ദ്രങ്ങളുണ്ട്. ഇതുവഴി 2014ല്‍ അഞ്ചു ടണ്‍ മാത്രമായിരുന്ന തിലോപ്പിയ ഉല്‍പാദനം കഴിഞ്ഞ വര്‍ഷം 20 ടണ്ണിലത്തെി. ഈ വര്‍ഷം 30 ടണ്‍ ഉല്‍പാദനമാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ എട്ടു പുതിയ തിലോപ്പിയ വളര്‍ത്തുകേന്ദ്രങ്ങള്‍ക്ക് പ്രാഥമികാനുമതി നല്‍കിയതായും കാര്‍ഷിക ഫിഷറീസ് മന്ത്രാലയം അറിയിച്ചു. 613 ദശലക്ഷം റിയാല്‍ മൂല്യമുള്ള 2.36 ലക്ഷം ടണ്‍ മത്സ്യം ഇവിടെനിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം, സ്വദേശികള്‍ക്ക് തൊഴിലവസരവും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള അക്വാകള്‍ചറല്‍ കമ്മിറ്റിയുടെ യോഗം മന്ത്രി ഡോ. ഫുവാദ് ബിന്‍ മുഹമ്മദ് അല്‍ സജ്വാനിയുടെ നേതൃത്വത്തില്‍ നടന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ഒമാനില്‍ വന്‍കിട മത്സ്യകൃഷി പദ്ധതികള്‍ വരുന്നു”

  1. When I originally left a comment I seem to have clicked the -Notify me when new comments are added- checkbox
    and now whenever a comment is added I recieve 4 emails with the exact same comment.
    Is there a means you are able to remove me from that service?
    Many thanks!

Comments are closed.

Top
x