ഒമാനിൽ പ്രവാസികളടക്കമുള്ള തൊഴിലാളികൾക്ക് ഇനി പരാതികൾ ഓൺലൈനായി സമർപ്പിക്കാം. മാനവവിഭവശേഷി മന്ത്രാലയമാണു ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. www.manpower.gov.om വെബ്സൈറ്റ് വഴിയാണു പരാതികൾ സമർപ്പിക്കേണ്ടത്.
മസ്കറ്റ്: ഒമാനിൽ പ്രവാസികളടക്കമുള്ള തൊഴിലാളികൾക്ക് ഇനി പരാതികൾ ഓൺലൈനായി സമർപ്പിക്കാം. മാനവവിഭവശേഷി മന്ത്രാലയമാണു ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. www.manpower.gov.om വെബ്സൈറ്റ് വഴിയാണു പരാതികൾ സമർപ്പിക്കേണ്ടത്. ഉൾപ്രദേശങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് എറെ പ്രയോജനപ്രദമാകും ഈ സംവിധാനം.
പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് മാസത്തേക്ക് മസ്കറ്റ് ഗവർണറേറ്റിലാണു ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. വൈകാതെ മറ്റു ഗവർണറേറ്റുകളിലേക്ക് കൂടി വ്യാപിപ്പിക്കും. കഴിഞ്ഞ ജൂണിലാണു ഇതിനുള്ള പ്രാരംഭനടപടികൾ അധികൃതർ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ അറബിയിൽ ആരംഭിച്ച പോർട്ടൽ ഇപ്പോൾ ഇംഗ്ലീഷിലും ലഭ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.