20 കിലോഗ്രാംവരെ ബാഗേജ് അധികമായി കൊണ്ടുപോകാനുള്ള സൗകര്യമാണു എയർഇന്ത്യ ഒരുക്കുന്നത്. പ്രത്യേക നിരക്കിലായിരിക്കും ഈ സേവനം ലഭ്യമാക്കുക.
മസ്കറ്റ്: ഒമാനിൽ വിദേശവനിതകൾക്കു തൊഴിൽ വിസ ലഭിക്കുന്നതിനു നിരോധനം ഇല്ലെന്നും നിയന്ത്രണം മാത്രമാണു ഏർപ്പെടുത്തിയിരിക്കുന്നതെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. അതേസമയം നിര്‍മാണ മേഖല, ചെറിയ ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിദേശ സ്ത്രീകള്‍ക്ക് തൊഴിൽവിസ അനുവദിക്കില്ല. സ്ത്രീസുരക്ഷ മുൻ നിർത്തിയാണു ഈ തീരുമാനമെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വിദേശ സ്ത്രീകളിൽ നിന്നും ലഭിക്കുന്ന അപേക്ഷകൾ പ്രത്യേകം പ്രത്യേകമാണ് പരിഗണിക്കുക. അപേക്ഷ ലഭിച്ചാല്‍ കമ്പനിയുടെ വലുപ്പവും അവരുടെ ആവശ്യവും വിശദമായി പരിശോധിക്കും. ഇതിനു […]
ഒമാനിലെ ജനസഖ്യ 45 ലക്ഷമായി വർദ്ധിച്ചതായി ഔദ്യോഗിക വാർത്ത ഏജൻസിയുടെ കണക്കുകൾ. മൊത്തം ജനസംഖ്യയുടെ 45.7 ശതമാനവും വിദേശികൾ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
മസ്കത്ത്: ഒമാനിലെ സുല്‍ത്താനേറ്റില്‍ പുതിയ ചെമ്പ് നിക്ഷേപം കണ്ടെത്തി. ലണ്ടന്‍ ആസ്ഥാനമായ ഒസവന്ന റിസോഴ്സസ് പര്യവേക്ഷണം നടത്തുന്ന ബ്ലോക്ക് 4, ബ്ലോക് 5 മേഖലകളിലാണ് ചെമ്പ് അയിരിന്റെ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. രണ്ട് മേഖലകളിലായി ആറിടത്താണ് ഖനനം നടത്തിയത്. ഇതില്‍ അല്‍ മഹബ് മേഖലയില്‍ ചെമ്പ് അയിരില്‍ 23.47 ശതമാനം ലോഹ സാന്നിധ്യമുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ അല്‍ ബദായ മേഖലയില്‍ നിന്നുള്ള സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 2.2 ശതമാനം മാത്രമാണ് ലോഹ സാന്നിദ്യം കണ്ടെത്തിയത്. ചെമ്പ്, സ്വര്‍ണം, വെള്ളി അയിരുകളും […]
ഒമാനിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പൊതുഅവധിദിനങ്ങൾ ഇന്ന് അവസാനിക്കും. അവധി ആഘോഷിക്കാൻ പോയവർ തിരിച്ചു വരുന്നതോടെ രാജ്യത്തെ ഗതാഗതമേഖലയിൽ ഇന്ന് കനത്ത തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ഒമാനിൽ പ്രവർത്തിക്കുന്ന 600 മൾട്ടി നാഷ്ണൽ കമ്പനികളിലും ദേശീയ കമ്പനികളിലുമായി ജിസിസി നടത്തിയ സർവ്വേയിലാണു വരും വർഷം രാജ്യത്ത് 4.6 ശതമാനം ശമ്പളവർദ്ധനവിനു സാാധ്യതയുണ്ടെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ആഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്ന ഭേദഗതിയനുസരിച്ച് ആയിരം റിയാല്‍ മാത്രമാണ് ഈ തരത്തിൽ നാട്ടിലേക്ക് അയക്കാൻ സാധിക്കുകയുള്ളൂ.
യാത്രയ്ക്കായി മ്വസലാത്ത് ബസുകളെ ആശ്രയിക്കുന്നവർക്ക് അടുത്ത വർഷം മുതൽ ടിക്കറ്റുകൾ ഓൺലൈനായും ലഭിക്കും. പ്രതിവാര, പ്രതിമാസ നിരക്കുകൾക്ക് അടിസ്ഥാനത്തിലായിരിക്കും ഓൺലൈൻ ടിക്കറ്റ് വിതരണം.
80 തിലേറെ തൊഴിലാളികളാണു ശമ്പളവും മതിയായ ജീവിതസൗകര്യവും ലഭിക്കാത്തതിനെ തുടർന്ന് പരാതിയുമായി ഇന്ത്യൻ എംബസ്സിയെ സമീപിച്ചിരിക്കുന്നത്.
കോഴിക്കോട് നാദാപുരം കല്ലാച്ചി കുറ്റിക്കാട്ടില്‍ വീട്ടില്‍ കുഞ്ഞഹമ്മദിന്‍െറ മകന് നൗഷിക്കിനാണ് (29) നഷ്ടപരിഹാരം നൽകാൻ ഒമാൻ സുപ്രീംകോടതി വിധിച്ചത്.