Currency

മസ്‌കത്തിലെ രണ്ടിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

സ്വന്തം ലേഖകന്‍Sunday, June 28, 2020 5:11 pm
lockdown-mus

മസ്‌കത്ത്: മസ്‌കത്തിലെ ഹമറിയയിലും വാദികബീര്‍ വ്യവസായ മേഖലകളിലും ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ഒമാന്‍ സുപ്രിം കമ്മറ്റിയുടെ ഉത്തരവനുസരിച്ചാണ് നടപടി. റൂവി, ദാര്‍സൈത്, സിദാബ് ഖന്‍താബ് എന്നിവിടങ്ങളില്‍ ജൂണ്‍ ആറിന് ലോക്ക് ഡൗണ്‍ പിന്‍വലിച്ചിരുന്നെങ്കിലും ഹമറിയ, വാദി കബീര്‍ വ്യവസായ മേഖല എന്നിവടങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുകയായിരുന്നു. ഇവിടങ്ങളില്‍ കൊവിഡ് രോഗ വ്യാപനം കൂടുതലായിരുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ തുടര്‍ന്നിരുന്നത്.

ഇവിടങ്ങളില്‍ ഇന്നുമുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതിയുണ്ടാകും. സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമുള്ള മുന്‍കരുതല്‍ നടപടികളോടെ വൈകുന്നേരം ആറു മണി വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും കടകള്‍ തുറക്കാന്‍ പാടില്ല.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x