സലാല, അല്‍വുസ്ത തീരങ്ങളില്‍ അടിച്ചുവീശാന്‍ സാധ്യതയുള്ള ‘മെകുനു’ ചുഴലിക്കാറ്റിനെ നേരിടാന്‍ മുന്‍കരുതല്‍ നടപടികളുമായി അധികൃതര്‍. ഇതിന്റെ ഭാഗമായി സിവില്‍ ഡിഫന്‍സ്, ദോഫാര്‍ നഗരസഭ, വിദ്യാഭ്യാസ മന്ത്രാലയം, ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി എന്നിവയുടെ അടിയന്തര യോഗങ്ങള്‍ ബുധനാഴ്ച ചേര്‍ന്നു.