ഹ്രസ്വ സമയത്തേക്കുള്ള പാര്‍ക്കിങ് നിരക്കിലാണ് കുറവ് വരുത്തിയത്. അരമണിക്കൂര്‍ വരെയുള്ള നിരക്ക് 500 ബൈസയായി തുടരും. അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ഒരു റിയാലാണ് പുതിയ നിരക്ക്. നേരത്തേ ഇത് രണ്ടു റിയാലായിരുന്നു. രണ്ടു മണിക്കൂര്‍ വരെയുള്ളതിന് മൂന്നു റിയാലില്‍ നിന്ന് രണ്ട് റിയാലായും മൂന്നു മണിക്കൂര്‍ വരെയുള്ളതിന് നാലില്‍ നിന്ന് മൂന്നു റിയാലായും കുറച്ചു.
ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലും റംസാന് വ്രതം ഇന്ന് ആരംഭിക്കും. യു.എ.ഇ., സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലാണ് ഇന്ന് റംസാന് വ്രതം തുടങ്ങുന്നത്.
വനിതാ വിദേശ ജീവനക്കാര്‍ക്ക് നല്കി വന്ന ഫാമിലി സ്റ്റാറ്റസില്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം ഭേദഗതി വരുത്തി. ഇതനുസരിച്ച് വിദേശ വനിതാ ജീവനക്കാരുടെ മക്കള്‍ക്ക് ഇനി ആരോഗ്യ മന്ത്രാലയത്തിന്റെ വിസ ലഭിക്കില്ല. ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം.
ഒമാനില്‍ സ്വദേശിവത്കരണ തോത് പാലിക്കാത്ത 161 കമ്പനികള്‍ക്കെതിരെ കൂടി നടപടിയെടുത്തു. സുല്‍ത്താനേറ്റിന്റെ സ്വദേശിവത്കരണ നയത്തിന്റെ ലംഘനം മുന്‍ നിര്‍ത്തി ഈ കമ്പനികളുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവെച്ചതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
ഒമാന്റെ വിവിധയിടങ്ങളില്‍ ഞായറാഴ്ച ശക്തമായ പൊടിക്കാറ്റ്. മസ്കത്ത്, ബുറൈമി, തെക്ക് വടക്ക് ബാത്തിന ഗവര്‍ണറേറ്റുകളുടെ വിവിധ ഭാഗങ്ങളിലാണ് പൊടിക്കാറ്റ് അടിച്ചത്. മണിക്കൂറില്‍ 20-25 നോട്ട് വേഗതയിലാണ് കാറ്റടിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
റമസാനില്‍ അമിത വില ഈടാക്കരുതെന്നു റീട്ടെയ്ല്‍ വില്പന കേന്ദ്രങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം. റമസാനില്‍ വിലക്കയറ്റം ഒഴിവാക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉപഭോക്തൃ സംരക്ഷണ വിഭാഗം അറിയിച്ചു. 60 റിയാല്‍ മുതല്‍ 1000 റിയാല്‍ വരെ പിഴ ഈടാക്കുമെന്നും ഉപഭോക്തൃ വിഭാഗം അറിയിച്ചു.
പൊതു, സ്വകാര്യ മേഖലകളിലെ റമസാന്‍ തൊഴില്‍ സമയം പ്രഖ്യാപിച്ചു. ദിവസവും ആറ് മണിക്കൂറാണ് ജോലി സമയം ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രിയും മാനവവിഭവ ശേഷി മന്ത്രിയും പ്രഖ്യാപിച്ചത്. ആഴ്ചയില്‍ 30 മണിക്കൂര്‍ വരെ ജോലി ചെയ്യണം.
റമദാനില്‍ സാധനങ്ങളുടെ വില വര്‍ധിപ്പിക്കരുതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്കി. നിയമം ലംഘിക്കുന്ന വ്യാപാരികള്‍ക്ക് 60 റിയാല്‍ മുതല്‍ ആയിരം റിയാല്‍ വരെ പിഴ ചുമത്തുമെന്നും അതോറിറ്റി വക്താവ് പറഞ്ഞു. റമദാന് മാസം മുഴുവന്‍ സാധനങ്ങളുടെ വില നിരീക്ഷിക്കും.
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് ജൂലൈ ഒന്നു മുതല്‍ അധിക ലഗേജിനുള്ള ഫീസ് പണമായി അടക്കാന്‍ സാധിക്കില്ല. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് മുഖേന മാത്രമേ ഇനി അധിക ലഗേജിനുള്ള ഫീസ് അടക്കാന്‍ സാധിക്കൂ.
ഒമാനില്‍ റമസാന്‍ വ്രതാരംഭം മെയ് 17ന് ആരംഭിക്കും. മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ശഅ്ബാന്‍ 29- മെയ് 15ന് മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി മെയ് 19ന് റമസാന്‍ മാസം ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.