Currency

പ്രവാസികളുടെ എന്‍.ഒ.സി സംവിധാനം ഉടന്‍ നിര്‍ത്തലാക്കുമെന്ന് ഒമാന്‍

സ്വന്തം ലേഖകന്‍Sunday, December 6, 2020 4:10 pm

മസ്‌കത്ത്: ഒമാനില്‍ പ്രവാസി തൊഴിലാളികള്‍ക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിന് ആവശ്യമായിരുന്ന എന്‍.ഒ.സി സംവിധാനം ഒമാന്‍ എടുത്തുകളയുന്നു. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദി മനാമ പറഞ്ഞു. എന്‍.ഒ.സി ഒഴിവാക്കാനുള്ള തീരുമാനം കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഒമാന്‍ പ്രഖ്യാപിച്ചത്.

ഒമാനിലെ തൊഴില്‍ നയത്തില്‍ ഉണ്ടാകുന്ന സുപ്രധാന മാറ്റമായിരിക്കും എന്‍.ഒ.സി വ്യവസ്ഥ ഒഴിവാക്കുന്നത്. രാജ്യത്തിന്റെ സമ്പദ്ഘടന തുറന്നുനല്‍കാന്‍ ലക്ഷ്യമിട്ടുള്ള വിഷന്‍ 2040 പദ്ധതിയുടെ ഭാഗമായാണ് എന്‍.ഒ.സി വ്യവസ്ഥ ഒഴിവാക്കുന്നത്. തൊഴില്‍ നിയമത്തിലെ മാറ്റത്തിന് പുറമെ പുതിയ വരുമാന നികുതി നടപ്പിലാക്കാനും സബ്‌സിഡികള്‍ ഒഴിവാക്കുന്നതുമടക്കം സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്കും പദ്ധതിയുണ്ടെന്ന് അല്‍ ബുസൈദി പറഞ്ഞു.

കുറഞ്ഞ വരുമാനക്കാരായ പൗരന്മാരുടെ സംരക്ഷണം ഉറപ്പുവരുത്തിയ ശേഷമാകും സാമ്പത്തിക പരിഷ്‌കരണ പദ്ധതികള്‍ നടപ്പിലാക്കുക. ടൂറിസം മേഖലക്ക് ഉണര്‍വ് പകരുന്നതിനും വിവിധ പദ്ധതികള്‍ നടപ്പിലാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x