Currency

ഒമാനില്‍ വീണ്ടും തൊഴില്‍ വീസ അനുവദിച്ചു തുടങ്ങി

സ്വന്തം ലേഖകന്‍Sunday, November 29, 2020 2:14 pm
saudi-visa

മസ്‌കത്ത്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒമാന്‍ നിര്‍ത്തിവച്ച പുതിയ തൊഴില്‍ വീസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങി. നേരത്തെ സന്ദര്‍ശന വീസകളും വീണ്ടും അനുവദിച്ചു തുടങ്ങിയിരുന്നു. രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കായി ഒക്ടോബര്‍ ഒന്ന് മുതല്‍ വിമാനത്താവളങ്ങളും തുറന്നിട്ടുണ്ട്. എട്ടു മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തൊഴില്‍ വീസ അനുവദിക്കുന്നത്.

രാജ്യത്തെ കോവിഡ് കേസുകള്‍ കുറഞ്ഞതിന് പിന്നാലെ തൊഴില്‍ മേഖല വീണ്ടും സജീവമായിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ തൊഴില്‍ വീസ അനുവദിക്കുന്നത് കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും ഏറെ ആശ്വാസം നല്‍കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x