
വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ രാജീവ് ഷാ വൈറ്റ് ഹൗസിലെ സുപ്രധാന പദവിയില്‍ നിയമിതനായി. പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റും റിസര്‍ച്ച് ഡയക്ടറുമായാണ് നാല്പത്തിമൂന്നുകാരനായ ഷായുടെ നിയമനം. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിനായി പ്രധാന പങ്കുവഹിച്ചയാളാണ് രാജീവ് ഷാ. 2009 മുതല്‍ 2015 വരെ പ്രസിഡന്റ് ഓബമയുടെ ഭരണത്തിന്‍കീഴില്‍ കൃഷി വകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയായും മുതിര്‍ന്ന ശാസ്ത്രഞ്ജനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗുജറാത്തില്‍നിന്നു യുഎസിലേക്കു കുടിയേറിയതാണ് ഷായുടെ മാതാപിതാക്കള്‍. യുഎസിലാണ് രാജീവ് ഷായുടെ ജനനം. റിപ്പബ്ലിക്കന്‍ ദേശീയ കമ്മിറ്റിയുടെ തലവനായി പ്രവര്‍ത്തിച്ചു വരവേ ആണ് പുതിയ നിയമനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.