
വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിഹസിച്ച് ചൈനയിലെ ഷോപ്പിംഗ് മാളില്‍ ‘കോഴി’യുടെ പ്രതിമ. ട്രംപിന്റെ മുടിയുടെ ആകൃതിയിലും നിറത്തിലുമാണ് കോഴിയുടെ തലഭാഗം. കാല്‍പ്പാദങ്ങളും പുരികവും ചുണ്ടും ഇതേ നിറത്തില്‍തന്നെ.
വടക്കന്‍ ചൈനയിലെ ഷാന്‍ക്‌സി പ്രവിശ്യയിലെ ഷോപ്പിംഗ് മാളിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. മാളിന്റെ ഭാഗ്യ ചിഹ്നമായാണ് ഈ ‘കോഴി’യെ കാണുന്നത്. തീര്‍ന്നില്ല, ഈ പ്രതിമയുടെ ചെറു രൂപങ്ങള്‍ കടയില്‍ വില്‍പ്പനയ്ക്കമുണ്ട്. ചൈനീസ് ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ആലിബാബയിലും ഈ പ്രതിമ വില്‍പ്പനയ്ക്കുണ്ട്.

ഇതാദ്യമല്ല ട്രംപിനെ പക്ഷികളോടും മൃഗങ്ങളോടും ഉപമിച്ച് പരിഹസിക്കുന്നത്. നേരത്തെ കോഴിയോടും ഗോള്‍ഡന്‍ ഫീസന്റിനോടുമൊക്കെയായിരുന്നു ട്രംപിനേയും അദ്ദേഹത്തിന്റെ ഹെയര്‍ സ്‌റ്റൈലിനേയും ഉപമിച്ചിരുന്നത്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.