ആണ്മക്കളായ ഡൊണാള്‍ഡ് ജൂനിയറിനും എറികിനുമാണ് ബിസിനസ് കൈമാറിയത്. തന്റെ ബിസിനസ് പൂര്‍ണ ചുമതലയും നിയന്ത്രണവും മക്കള്‍ക്ക് ഔദ്യോഗികമായി കൈമാറിയെന്ന് ട്രംപ് അറിയിച്ചു. നിയുക്ത പ്രസിഡന്റ് തന്റെ ബിസിനസില്‍ നിന്ന് സ്വയം വിട്ടു നില്‍ക്കുകയാണെന്ന് ട്രംപിന്റെ അഭിഭാഷക ഷെരി ഡില്ലണ്‍ പറഞ്ഞു.
എഫ്ബിഐയും മെക്സിക്കോ പൊലിസും നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ സഫര്‍ സിയ (31) അറസ്റ്റിലായി. വിസ നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശാസ്ത്രജ്ഞര്‍ക്കും, എഞ്ചിനിയര്‍മാര്‍ക്കും അമേരിക്കന്‍ ഭരണകൂടം നല്കുന്ന പരമോന്നത പുരസ്ക്കാരമാണ് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ്
സ്വദേശമായ ചിക്കാഗോയില്‍ നടക്കുന്ന ചടങ്ങിലായിരിക്കും ഒബാമയുടെ പ്രസംഗം. പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്സ് വണ്‍ വിമാനത്തില്‍ വാഷിംഗ്ടണിന് പുറത്തേക്കു നടത്തുന്ന അവസാന യാത്ര കൂടിയായിരിക്കും ഇന്നത്തേത്.
2016ല്‍ മാത്രം 762ഓളം നരഹത്യകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയിലെ ന്യൂയോര്‍ക്ക് ലോസാഞ്ചലസ് എന്നീ സംസ്ഥാനങ്ങളിലുള്ളതിന്റെ ഇരട്ടിയോളമാണ് ചിക്കാഗോയില്‍ ഒരുവര്‍ഷം സടക്കുന്ന കുറ്റകൃത്യങ്ങള്‍.
മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്നറെയാണ് വൈറ്റ് ഹൗസിലെ മുഖ്യ ഉപദേശകനായി നിയമിക്കുക. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിസിനസുകാരനാണ് 35 കാരനായ ജാരേദ്. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രചാരണപരിപാടികളുടെ പ്രധാന ചുമതല വഹിച്ചവരില്‍ പ്രധാനിയാണ് ജാരേദ്.
ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി പ്രധാന രാജ്യങ്ങളില്‍ വിശ്വസ്തരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് ആഷ്ലി ടെല്ലിസിന്റെ നിയമനം. മുംബൈയിലാണ് ആഷ്ലി ടെല്ലിസിന്റെ ജനനം. ഇന്തോഅമേരിക്ക ആണവ കരാറിന് രൂപം നല്കുന്നതില് മുഖ്യ പങ്കുവഹിച്ചയാളാണ് 55 കാരനായ ടെല്ലിസ്.
യുഎസിലെ സ്ഥാപനങ്ങളെയും ഓഫീസ് സംവിധാനങ്ങളെയും ട്രംപ് നിര്‍ബന്ധമായും ബഹുമാനിക്കണമെന്നും ഒബാമ പറഞ്ഞു. എബിസി ന്യസൂന് അനുവദിച്ച അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യം പറഞ്ഞത്.
ബോര്‍ഡിന്റെ ക്യാമ്പയിനില്‍ ശ്വേതയുടെ ചുമതല യുവാക്കളെ കമ്പ്യൂട്ടര്‍ ശാസ്ത്ര രംഗത്ത് പ്രഗത്ഭരാക്കുക എന്നതാണ്. ശ്വേതയെക്കൂടാതെ ഈ ക്യാമ്പയിന്റെ ഭാഗമാകാനായി തിരഞ്ഞെടുക്കപ്പെട്ട പതിനേഴുവിദ്യാര്ത്ഥികളില് പന്ത്രണ്ടുപേര്‍ ഹൈസ്ക്കൂള് വിദ്യാര്‍ത്ഥികളും ബാക്കിയുള്ളവര്‍ കോളേജ് വിദ്യാര്‍ത്ഥികളുമാണ്.
ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ് ഭാര്യയും തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയുമായിരുന്ന ഹില്ലരി ക്ലിന്റണ് എന്നിവര്‍ പങ്കെടുക്കും. മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്യൂ ബുഷ് അദേഹത്തിന്റെ ഭാര്യ ലോറ എന്നിവരും പങ്കെടുക്കും.