
വാഷിംഗ്ടണ്‍: 16 ഉത്തരകൊറിയന്‍ കമ്പനികളെയും ഏഴ് വ്യക്തികളെയും യുഎസ് കരിമ്പട്ടികയില്‍പ്പെടുത്തി. അണുമിസൈല് പരീക്ഷണങ്ങളുമായി ബന്ധമുള്ള വ്യക്തികളെയും കമ്പനികളെയുമാണു കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മിനിസ്ട്രി ഓഫ് അറ്റോമിക് ഏനര്‍ജി ഇന്‍ഡസ്ട്രിയിലെയും വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയയിലെയും ഉദ്യോഗസ്ഥരെയും എയര്‍ കൊര്‍യോ, നോര്‍ത്ത് കൊറിയാസ് നാഷണല്‍ കരിയര്‍ എന്നിവയുള്‍പ്പെടെയുള്ള കമ്പനികളെയുമാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമേ ഉത്തര കൊറിയയിലെ ആറ് ഫിനാന്‍സ് കമ്പനികളും യുഎസ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.