Currency

ട്രെയിന്‍ പാളം തെറ്റി : 97 ബിഎംഡബ്ല്യു കാറുകള്‍ തകര്‍ന്നു

സ്വന്തം ലേഖകൻWednesday, December 7, 2016 10:17 am

സൗത്ത് കരോളിന: യുഎസിലെ സൗത്ത് കരോളിനയില്‍ ബിഎംഡബ്ല്യു വാഹനങ്ങളുമായി പോകുകയായിരുന്ന ട്രെയിന്‍ പാളം തെറ്റി. അപകടത്തെ തുടര്‍ന്ന് ട്രെയിനിലുണ്ടായിരുന്ന് 97 ബിഎംഡബ്ല്യു കാറുകള്‍ തകര്‍ന്നു. ജെന്‍കിന്‍സ് വില്ലെയ്ക്കു സമീപമാണ് അപകടം നടന്നത്.

ഗ്രീറിലെ ബിഎംഡബ്ല്യു പ്ലാന്റില്‍നിന്നു ചാള്‍സ്റ്റണിലേക്കു ബിഎംഡബ്ല്യു വാഹനങ്ങളുമായി പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x