Currency

‘ഇന്‍ ഗോഡ് വി ട്രസ്റ്റ്’ നാഷണല്‍ മോട്ടൊ എടുത്തുമാറ്റണമെന്ന ആവശ്യം കോടതി തള്ളി

സ്വന്തംലേഖകന്‍Monday, December 5, 2016 11:40 am

ഒഹായൊ: അമേരിക്കന്‍ ഡോളര്‍ ബില്ലിലും നാണയത്തിലും ആലേഖനം ചെയ്തിരിക്കുന്ന ‘ഇന്‍ ഗോഡ് വി ട്രസ്റ്റ്’ എന്ന നാഷണല്‍ മോട്ടൊ എടുത്തുമാറ്റണമെന്ന ആവശ്യം ഒഹായൊ കോടതി തള്ളി. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ബെന്നിറ്റ പിയേഴ്‌സണാണ് മൈക്കിള്‍ ന്യുഡൊ എന്ന യുക്തിവാദി സമര്‍പ്പിച്ച അപേക്ഷ തളളിയത്. പരാതിക്കാരന്‍ ഇത്തരം ബില്ലുകള്‍ ഉപയോഗിക്കണമെന്ന് ആരും നിര്‍ബന്ധിക്കുന്നില്ലെന്നും ഈ വാചകം മതപ്രചരണത്തിനാണെന്ന് വിശ്വസിക്കുവാന്‍ അടിസ്ഥാന കാരണങ്ങള്‍ കാണുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഡോളര്‍ ബില്ലില്‍ ആലേഖനം ചെയ്തിരിക്കുന്ന നാഷണല്‍ മോട്ടൊ ഒരു വിധത്തിലും മത സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. ഫെഡറല്‍ ഗവണ്‍മെന്റ് അച്ചടിച്ചു പുറത്തിറക്കുന്ന ബില്ലിനേക്കാള്‍ എത്രയോ മടങ്ങാണ് ക്രെഡിറ്റ് കാര്‍ഡും ചെക്കുകളും ഉപയോഗിച്ച് നടത്തിവരുന്ന ഇടപാടുകള്‍ എന്ന് കോടതി ചൂണ്ടിക്കാട്ടി. ജഡ്ജിയുടെ ഉത്തരവ് ഫസ്റ്റ് ലിബര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒയും പ്രസിഡന്റുമായ ഷക്കില്‍ഫീല്‍ഡ് സ്വാഗതം ചെയ്തു. നാഷനല്‍ മോട്ടൊ പ്രചരിപ്പിക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നും സിഇഒ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x