Currency

അമേരിക്കന്‍ ഡോളര്‍ സ്‌കാന്‍ ചെയ്താല്‍ വൈറ്റ് ഹൗസിന്റെ ദൃശ്യങ്ങള്‍ കാണാം

സ്വന്തം ലേഖകന്‍Sunday, December 4, 2016 7:38 am
Play

വാഷിങ്ടണ്‍: രണ്ടായിരം രൂപാ നോട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കാണാന്‍ സാധിക്കുന്ന മോദി കീനോട്ട് ആപ്പ് പുറത്തിറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അമേരിക്കന്‍ ഡോളറിലും വീഡിയോ കാണാനുള്ള സംവിധാനം. വൈറ്റ് ഹൗസ് ഔദ്യോഗികമായി പുറത്തിറക്കിയ 1600 എന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുപയോഗിച്ച് ഡോളര്‍ നോട്ടിലെ ജോര്‍ജ്ജ് വാഷിങ്ടണിന്റെ ചിത്രം സ്‌കാന്‍ ചെയ്താല്‍ വൈറ്റ് ഹൗസിന്റെ ത്രീഡി അനിമേറ്റഡ് വീഡിയോ ദൃശ്യം കാണാനാവും.

വന്‍ ഹിറ്റായി മാറിയ പോക്കിമോന്‍ ഗോ എന്ന സ്മാര്‍ട്ട്‌ഫോണ്‍ ഗെയിമിനുപയോഗിച്ച അതേ സാങ്കേതിക വിദ്യയാണ് 1600ന് വേണ്ടിയും ഉപയോഗിച്ചിരിക്കുന്നത്. വൈറ്റ് ഹൗസിന്റെ ആകാശ ദൃശ്യത്തിന് സമാനമായ ത്രിമാന ദൃശ്യങ്ങള്‍ ആപ്പില്‍ കാണാമെങ്കിലും, സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടുള്ള ദൃശ്യങ്ങള്‍ മാത്രമാവും ഇതില്‍ കാണാനാവുക. വിദേശ നേതാക്കളുടെ ആഗമനം, ഈസ്റ്റര്‍ ആഘോഷം തുടങ്ങിയ ആഘോഷങ്ങളും ഈ ആപ്ലിക്കേഷനിലൂടെ കാണാനാവും. നെക്‌സസ് സ്റ്റുഡിയോസിന്റെ സഹായത്തോടുകൂടിയാണ് വൈറ്റ് ഹൗസ് ഈ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x