Currency

കണ്ടുപിടുത്തങ്ങള്‍ക്കുള്ള ഓസ്‌കറായ ആര്‍ ആന്‍ഡി ഡി മാഗസിന്‍ പുരസ്‌കാരം സ്വന്തമാക്കി മലയാളി ഗവേഷകന്‍

സ്വന്തം ലേഖകന്‍Tuesday, December 6, 2016 10:49 am

വൈദ്യുതി കടത്തിവിടുന്ന ചെമ്പുകമ്പികളില്‍ വൈദ്യുതോര്‍ജം സംഭരിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയതിനാണ് പുരസ്‌കാരം. സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ സെനാന്‍ യുവിനോടൊപ്പം ചേര്‍ന്നായിരുന്നു ഗവേഷണം. കണ്ടുപിടുത്തം രാജ്യാന്തര ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.

ഓര്‍ലാന്‍ഡോ: മലയാളികള്‍ക്ക് അഭിമാനമായി കണ്ടുപിടുത്തങ്ങള്‍ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കി മലയാളി ഗവേഷകന്‍. അമേരിക്കന്‍ മലയാളിയും സെന്‍ട്രല്‍ ഫ്‌ളോറിഡ സര്‍വകലാശാല അധ്യാപകനുമായ ജയന്‍ തോമസ് ആണ് അഭിമാന നേട്ടം സ്വന്തമാക്കിയത്. കണ്ടുപിടുത്തങ്ങള്‍ക്കുള്ള ഓസ്‌കര്‍ എന്നറിയപ്പെടുന്ന പ്രശസ്തമായ ആര്‍ ആന്‍ഡി ഡി മാഗസിന്‍ പുരസ്‌കാരമാണ് ജയന്‍ തോമസിനെ തേടിയെത്തിയത്.

വൈദ്യുതി കടത്തിവിടുന്ന ചെമ്പുകമ്പികളില്‍ വൈദ്യുതോര്‍ജം സംഭരിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയതിനാണ് പുരസ്‌കാരം. സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ സെനാന്‍ യുവിനോടൊപ്പം ചേര്‍ന്നായിരുന്നു ഗവേഷണം. കണ്ടുപിടുത്തം രാജ്യാന്തര ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. ലാസ് വേഗാസില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്.

കഴിഞ്ഞ വര്‍ഷം നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ കരിയര്‍ പുരസ്‌കാരവും ജയന്‍ തോമസ് നേടി. സെന്‍ട്രല്‍ ഫ്‌ളോറിഡ സര്‍വ്വകലാശാല എക്‌സലന്‍സ് ഇന്‍ റിസേര്‍ച്ച് പുരസ്‌കാരം, 2010ലെ മികച്ച നാനോ ടെക്‌നോളജി ഇന്നവേഷനുള്ള വീകോ പുരസ്‌കാരം എന്നിവയും ജയന്‍ തോമസിന് ലഭിച്ചിട്ടുണ്ട്.

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ് ജയന്‍ തോമസ്. വാഴൂര്‍ കാഞ്ഞിരപ്പാറ പൂവത്തുമണ്ണില്‍ പിസി തോമസിന്റേയും കുഞ്ഞമ്മയുടേയും മകനാണ്. സെന്‍ട്രല്‍ ഫ്‌ളോറിഡ സര്‍വകലാശാലയിലെ നാനോ സയന്‍സ് ടെക്‌നോളജി സെന്ററില്‍ അസോസിയേറ്റ് പ്രൊഫസര്‍ കൂടിയാണ് ഇദ്ദേഹം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x