Currency

തുർക്കിയിൽ നിന്നും നാലായിരം ടൺ ഭക്ഷ്യവസ്തുക്കൾ ദോഹയിൽ

Wednesday, July 5, 2017 12:32 pm

നാലായിരം ടൺ ഭക്ഷ്യവസ്തുക്കളുമായി തുർക്കിയിൽ നിന്നുള്ള ഗ്രീൻ ഗുയെ്ത്മാല കപ്പൽ ഹമദ് തുറമുഖത്തു നങ്കൂരമിട്ടു. അയൽ രാജ്യങ്ങളുടെ ഉപരോധത്തിനുശേഷം ചൈനയിലെ ഷാങ്ഹായിൽ നിന്നുള്ള ആദ്യ ചരക്ക് കപ്പലും ഹമദ് തുറമുഖത്തെത്തി

ദോഹ: നാലായിരം ടൺ ഭക്ഷ്യവസ്തുക്കളുമായി തുർക്കിയിൽ നിന്നുള്ള ഗ്രീൻ ഗുയെ്ത്മാല കപ്പൽ ഹമദ് തുറമുഖത്തു നങ്കൂരമിട്ടു. അയൽ രാജ്യങ്ങളുടെ ഉപരോധത്തിനുശേഷം ചൈനയിലെ ഷാങ്ഹായിൽ നിന്നുള്ള ആദ്യ ചരക്ക് കപ്പലും ഹമദ് തുറമുഖത്തെത്തി.

ഭക്ഷ്യ ഉത്പന്നങ്ങളും ഉപകരണങ്ങളും നിർമാണ സാമഗ്രികളുമായി 800-ലധികം കണ്ടൈനറുകളാണ് ഗുയെ്ത്മാല കപ്പലിലെത്തിയത്. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എം.എസ്.സി) യുടേതാണ് കപ്പൽ.

12th Garshom International Awards online nomination Click here

അയൽ രാജ്യങ്ങളുടെ ഉപരോധം തുടരുന്നതിനിടയിലും ഹമദ് തുറമുഖത്തേക്ക് എത്തുന്ന കപ്പലുകളുടെ എണ്ണം വർധിച്ചുവരികയാണ്. ഇന്ത്യ, ചൈന, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ നിന്നാണ് ഭക്ഷ്യവസ്തുക്കളുമായി കപ്പലുകൾ എത്തുന്നത്. ഉപരോധത്തെ അതിജീവിക്കാനായി ഇന്ത്യയിലെ മുന്ദ്ര തുറമുഖത്തു നിന്നും ഒമാനിലെ സൊഹറിൽ നിന്നും നേരിട്ടുള്ള കപ്പൽ സർവീസുകളും ഇറക്കുമതിയെ സുഗമമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x