ഗള്‍ഫില്‍ സുനാമിക്ക് സാധ്യതയുണ്ടെന്നത് വ്യാജ വാര്‍ത്തകളാണെന്നും ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും മുന്നറിയിപ്പ്. ഖത്തര്‍ കാലാവസ്ഥ വകുപ്പാണ് വ്യാജ വാര്‍ത്തയ്ക്കെതിരെ മുന്നറിയിപ്പ് നല്‍കിയത്. അടിസ്ഥാന രഹിതമായ വാര്‍ത്ത സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് പ്രചരിച്ചത്.
രാജ്യത്തെ താമസക്കാര്‍ എപ്പോഴും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. തിരിച്ചറിയലിന്റെയും താമസത്തിന്റെയും ഔദ്യോഗിക രേഖ ഇത് മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
യുവജനങ്ങളെ കായിക മത്സരങ്ങളിലേക്ക് ആകര്‍ഷിക്കാനും ശരിയായ വ്യായാമത്തിലൂടെ ആരോഗ്യകരമായ ജീവിതരീതിയിലേക്ക് നയിക്കുന്നതിനും എല്ലാ വര്‍ഷവും ഫെബ്രുവരിയിലെ രണ്ടാം ചൊവ്വാഴ്ചയാണ് ഖത്തര്‍ ദേശീയ കായികദിനമായി ആഘോഷിക്കുന്നത്.
തൊഴില്‍ സാമൂഹ്യകാര്യമന്ത്രാലയവും ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയവും ചേര്‍ന്നാണ് കുറഞ്ഞവരുമാനക്കാരായ 10 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഈ സേവനങ്ങള്‍ ലഭ്യമാക്കുന്നത്.
വിവിധയിനം എയര്‍ ക്രാഫ്റ്റുകളെ അടുത്തറിയാനും ചെറുവിമാനങ്ങളില്‍ പറക്കാനും അവസരമൊരുക്കി പത്താം വര്‍ഷമാണ് അല്‍ഖോര്‍ എയര്‍സ്ട്രിപ്പ് വേദിയായത്.
ബൗദ്ധിക സ്വത്തിന്റെ അവകാശ സംരക്ഷത്തിനായുള്ള സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ ലഭിക്കും. രാജ്യത്തെ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് വളരെ വേഗത്തില്‍ ലഭ്യമാക്കുകയെന്ന തീരുമാനമാണ് പുതിയ സേവനത്തിന് തുടക്കം കുറിക്കാന്‍ കാരണം.
സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പിനായി നിക്ഷേപകര്‍ക്ക് സ്ഥലം കൈമാറുന്നതിനുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിലാണ് മന്ത്രാലയം. ഈ വര്‍ഷം തന്നെ ലേലം നടത്തും.
സിവില്‍ വ്യോമയാന അതോറിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വ്യോമാഭ്യാസ പ്രകടനം കാണാന്‍ കുടുംബങ്ങളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് അല്‍ഖോറിലെ എയര്ഫീല്ഡിലെത്തിയത്.
സൂഖ് വാഖിഫ്, അല്‍ ഹിലാല്‍ എന്നിവിടങ്ങളില്‍ നിന്നാണ് അടുത്തിടെ പ്രവാസികളുടെ പണം മോഷ്ടിക്കപ്പെട്ടത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സൂഖ് വാഖിഫിന് സമീപത്തുവെച്ച് ഏഷ്യന്‍ പ്രവാസിയുടെ പക്കല്‍നിന്ന് 7500 റിയാല്‍ അടങ്ങിയ പേഴ്സ് മോഷ്ടിച്ചത്.
മേയില്‍ ചേരുന്ന ഒപെക് യോഗം ഇക്കാര്യം വിലയിരുത്തുമെന്നു ഖത്തര്‍ ഊര്‍ജമന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലേഹ് അല്‍ സാദ അറിയിച്ചു. നിയന്ത്രണം ആറുമാസത്തേക്കൂ കൂടി തുടരാനുള്ള സാധ്യതയുണ്ട്. ഇത് സംബന്ധിച്ച് മേയ് 25നു വിയന്നയില്‍ ചേരുന്ന ഒപെക് യോഗം തീരുമാനമെടുക്കും.