രാജ്യത്ത് അടുത്തിടെയുണ്ടായ ഇന്ധന വിലവര്‍ധനയാണ് യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമായത്. സ്വകാര്യ ടാക്സി കമ്പനികളും ലിമോസിനുകളും ഉടന്‍ നിരക്ക് വര്‍ധിപ്പിക്കും. കഴിഞ്ഞവര്‍ഷം യാത്രാനിരക്ക് അഞ്ച് ശതമാനം വര്‍ധിപ്പിച്ചതായി പ്രമുഖ സ്വകാര്യ ടാക്സി കമ്പനി അധികൃതര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള റേഡിയോ ഫ്രിക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്.എഫ്.ഐ.ഡി.) സംവിധാനം ആണ് രാജ്യത്തെ പ്രമുഖ സ്വകാര്യ സ്കൂളില്‍ പുതിയ ഇലക്ട്രോണിക് തിരിച്ചറിയല്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിലൂടെ നടപ്പാക്കുന്നത്.
മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ ലൈവ് സ്റ്റോക്ക് വെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ലൈസന്‍സ് നേടിയിരിക്കണമെന്നാണ് ഹ്യൂമന്‍ ഫുഡ് കണ്ട്രോള് ജോയിന്റ് കമ്മിറ്റിയുടെ നിര്‍ദേശം.
15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനുള്ള പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും. പരിശോധന കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മിസൈമിര്‍, വക്റ, എന്നിവിടങ്ങളില്‍ പുതിയ മെഷീനുകള്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.
ദോഹ: തൊഴിലുടമയുടെ അനുമതിയുണ്ടെങ്കില്‍ തൊഴിലാളികള്‍ക്ക് പാര്‍ട് ടൈം ജോലി അനുവദിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇതോടൊപ്പം തൊഴിലുടമയുടെ രേഖാമൂലമുള്ള അനുമതി ലഭിക്കുന്നവര്‍ക്ക് ആറു മാസത്തേക്ക് പൂര്‍ണമായും മറ്റൊരു തൊഴിലുടമക്ക് കീഴില്‍ ജോലി ചെയ്യാമെന്നും ഇത് പിന്നീട് ഒരു വര്‍ഷം വരെ നീട്ടി നല്‍കാനാകുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്ത് അടുത്തിടെ പ്രാബല്യത്തിൽ വന്ന പുതിയ തൊഴിൽ-താമസകാര്യ നിയമത്തെ കുറിച്ച് വിശദീകരണം നൽകിക്കൊണ്ടാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
വായ്പാ തുക 130 ബില്യണ്‍ വരെയെത്തി. കഴിഞ്ഞ വര്‍ഷം ഇത് 122 ബില്യണ്‍ ആയിരുന്നു. 2016ല്‍ എട്ട് ബില്യണ്‍ റിയാലിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അടിസ്ഥാന പരിചയം പോലുമില്ലാത്തവര്‍ സാങ്കേതിക മേഖലയില്‍ ജോലിയെടുക്കുന്നത് രാജ്യ സുരക്ഷക്ക് ആപത്താണെന്ന നിര്‍ദേശത്തെ തുടര്‍ന്ന് സാങ്കേതിക മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഖത്തറില്‍ പുതിയ ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കും.
2010-2011 വര്‍ഷം ആരംഭിച്ച ഈ പാഠ്യപദ്ധതി 2017-2018 വര്‍ഷം മുതല്‍ നടപ്പിലാക്കില്ലെന്ന് സി.ബി.എസ്.ഇയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ പറയുന്നു.
തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും വന്‍തിരമാലകള്‍ പ്രത്യക്ഷപ്പെടാനും സാധ്യതയുള്ളതിനാല്‍ ഖത്തറില്‍ കടലില്‍ ഇറങ്ങുന്നവര്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. പൊടിക്കാറ്റും വൈകിട്ട് ആറു മണി മുതല്‍ നേരിയ മൂടല്‍ മഞ്ഞും രൂപപ്പെടും. ശക്തമായ വേലിയേറ്റവും അനുഭവപ്പെടും.
കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് തടയിടുന്നതിനായി എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ക്യു.എഫ്.ഐ.യു. മേധാവി ശൈഖ് അഹമ്മദ് ബിന്‍ ഈദ് അല്‍താനി പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പുതിയ നടപടികള്‍ ശക്തമാക്കുന്നത്.