Currency

പത്താമത് അല്‍ഖോര്‍ എയര്‍ഷോ സമാപിച്ചു

സ്വന്തം ലേഖകന്‍Monday, February 13, 2017 3:31 pm

വിവിധയിനം എയര്‍ ക്രാഫ്റ്റുകളെ അടുത്തറിയാനും ചെറുവിമാനങ്ങളില്‍ പറക്കാനും അവസരമൊരുക്കി പത്താം വര്‍ഷമാണ് അല്‍ഖോര്‍ എയര്‍സ്ട്രിപ്പ് വേദിയായത്.

ദോഹ: രണ്ട് ദിവസങ്ങളിലായി നടന്ന ഖത്തറിലെ അല്‍ഖോര്‍ എയര്‍ഷോ സമാപിച്ചു. വിവിധയിനം എയര്‍ ക്രാഫ്റ്റുകളെ അടുത്തറിയാനും ചെറുവിമാനങ്ങളില്‍ പറക്കാനും അവസരമൊരുക്കി പത്താം വര്‍ഷമാണ് അല്‍ഖോര്‍ എയര്‍സ്ട്രിപ്പ് വേദിയായത്.

70 ഓളം ചെറുവിമാനങ്ങളാണ് അല്‍ഖോര്‍ എയര്‍ഷോയില്‍ പങ്കെടുത്തത്. നാല്‍പ്പതെണ്ണം ഖത്തറില്‍ നിന്നുള്ളവയായിരുന്നു. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിട്ടി ഖത്തര്‍ എയര്‍വെയ്സ്, ഖത്തര്‍ എയറോനോട്ടിക്കല്‍ കോളെജ്, ഉരീദു എന്നിവയുമായ സഹകരിച്ചാണ് അല്‍ഖോര്‍ ഫല്‍ിങ് ക്ലബ് ഫ്ളൈ ഇന്‍ ഡേ സംഘടിപ്പിച്ചത്.

ഖത്തറിനു പുറമെ സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സ്വകാര്യ വിമാന ഉടമകളും ഇത്തവണ എയര്‍ഷോയിലെത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x