പുതിയ കുടിയേറ്റ നിയമത്തിലെ ഭേഗഗതിയായാണ് ഇക്കാര്യം അംഗീകരിച്ചത്. വിദേശികളുടെ വരവും പോക്കും സംബന്ധിച്ചുള്ള പുതിയ നിയമം കഴിഞ്ഞ ഡിസംബര്‍ 14 മുതലാണ് രാജ്യത്ത് പ്രാബല്ല്യത്തിലായത്. ഈ നിയമത്തില്‍ ഭേദഗതി വരുത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഒപ്പുവെച്ച 2017ലെ ഒന്നാം നമ്പര്‍ നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
തമിഴ്നാട് സ്വദേശികളായ ചെല്ലാ ദുരൈ പെരുമാള്‍, അളഗപ്പ സുബ്രമണ്യം എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ശിവകുമാറിനാണ് ജീവപര്യന്തം ശിക്ഷ ലഭിക്കുക. 2012 റമദാനിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
പാതയില്‍ റയിലുകള്‍ ഘടിപ്പിക്കുന്നതിനൊപ്പം മെട്രോ സ്റ്റേഷനുകളുടെ ഓപറേഷന്, ഫെസിലിറ്റീസ് മാനേജ്മെന്റ് കരാര്‍ എന്നിവയും ഈ വര്‍ഷം പൂര്‍ത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ദോഹ മെട്രോക്കു വേണ്ടിയുള്ള ആദ്യ നാലു ട്രെയിനുകള്‍ ഈ വര്‍ഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യോൽപ്പന്നങ്ങളിൽ പോഷകഘടകങ്ങൾ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ലേബൽ നിർബന്ധമാക്കി.
തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും ഏതാനും വര്‍ക്ക്ഷോപ്പുകള്‍ വാഹന ഉടമകളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വ്യവസായ മേഖലയിലെ ഒട്ടുമിക്ക ഗാരേജുകളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍, ഏതാനും ചില ഗാരേജുകാര്‍ ഉപഭോക്താക്കളില്‍നിന്ന് പണം തട്ടാന്‍ ശ്രമിക്കുന്നതായി വ്യവസായ മേഖലയിലെ ഗാരേജ് ഉടമകളിലൊരാള്‍ വ്യക്തമാക്കി.
സാധാരണ ശൈത്യകാലത്ത് ഡ്രൈവിങ് പഠിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ നവംബര്‍ അവസാനം മുതല്‍ കുറവ് രേഖപ്പെടുത്തുന്നതായി സ്കൂള്‍ അധികൃതര്‍ പറയുന്നു. കുറഞ്ഞത് അറുപത് ശതമാനത്തോളം കാറുകളും പഠിതാക്കളുടെ കുറവ് മൂലം പാര്‍ക്കിങ്ങില്‍ തന്നെ വിശ്രമിക്കുകയാണ്.
314 സ്ഥാപനങ്ങള്‍ക്ക് പ്രാഥമിക അനുമതിയും നല്‍കിയിട്ടുണ്ട്. മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആരോഗ്യ പഞ്ചവത്സര പദ്ധതി(2017-22) നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഉടന്‍ പദ്ധതി നടപ്പാക്കുമെന്നും മന്ത്രാലയം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു.
പതിനെട്ട് വയസിന് മുകളിലുള്ള ഏത് വിദേശിക്കും സൗജന്യമായി ഇഗെയ്റ്റ് ഉപയോഗിക്കാം. സ്മാര്‍ട്ട് പാസഞ്ചര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് ഹമദ് വിമാനത്താവളത്തില്‍ ഇഗെയ്റ്റ് സംവിധാനം സ്ഥാപിച്ചത്. രാജ്യത്തിന് പുറത്തേക്കും അകത്തേക്കും യാത്ര ചെയ്യുന്നവര്‍ക്ക് എളുപത്തില്‍ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇഗെയ്റ്റ് സംവിധാനം സഹായിക്കും.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം ഹാളുകളുണ്ട്. 25 വീതം സീറ്റുകളാണ് ഇരു വിശ്രമ ഹാളുകളിലും സജ്ജീകരിച്ചിട്ടുള്ളത്. അത്രയും പേര്‍ക്ക് നില്‍ക്കാനുള്ള സൗകര്യവുമുണ്ട്.
രാജ്യത്ത് കുടിക്കാനുപയോഗിക്കുന്ന വെള്ളത്തിന്റെ പകുതിയും ഉപ്പ് നീക്കി വരുന്ന കടല്വെളളമാണ്. ഈ വെളളത്തില്‍ ശരീരത്തിനാവശ്യമായ ധാതുക്കള്‍ ഉണ്ടാകില്ലെന്ന് മിഷിഗണ്‍ സര്‍വകലാശാലയിലെ പൊതുജനാരോഗ്യ ഗവേഷണ വിഭാഗം പ്രൊഫസറായ ഡോ. ജെറോ നിയാഗു പറഞ്ഞു.