അഷ്ഗാലിന്റെ അതിവേഗ വികസന പദ്ധതികള്‍ക്ക് അംഗീകാരമായി ഖത്തര്‍ പൊതുമേഖലാ തപാല്‍ കമ്പനിയായ ക്യു- പോസ്റ്റിന്റെ സ്റ്റാംപ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഖത്തറിന്റെ മുഖമുദ്രകളില്‍ ഒന്നായി മാറിയ 5/6 ഇന്റര്‍ചേഞ്ചിന്റെ ചിത്രമാണ് പുതിയ തപാല്‍ സ്റ്റാംപിലുള്ളത്.
അപകടകരമായ വേഗത്തില്‍ പായുന്ന വാഹനങ്ങള്‍ ഗതാഗതവകുപ്പ് പിടിച്ചെടുത്തു തുടങ്ങി. ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് മാധ്യമ, ബോധവല്ക്കരണവിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് രാദി അല്‍ ഹാജിരിയാണ് ഇക്കാര്യം അറിയിച്ചത്.
ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഖത്തറില്‍ അസാധാരണമാംവിധം ചൂടേറുന്നു. ബത്ന, അബുസംറ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ പകല്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസാണ്. ഗുവൈരിയ, ജുമൈലിയ, ഷഹാനിയ, കരാന എന്നിവിടങ്ങളില്‍ 47 ഡിഗ്രിയായിരുന്നു ചൂട്.
ഖത്തറിലെ സെന്‍ട്രല്‍ ജയിലില്‍ ഇപ്പോഴുള്ളത് 199 ഇന്ത്യക്കാര്‍. നാടുകടത്തല്‍ കേന്ദ്രത്തില്‍ 85 പേരുമുണ്ട്. നാടുകടത്തല്‍ കേന്ദ്രത്തിലുള്ളവര്ക്കു സ്വദേശത്തേക്കു മടങ്ങാന്‍ 137 സര്‍ട്ടിഫിക്കറ്റുകള്‍ അടിയന്തരമായി ലഭ്യമാക്കി.
ലോകത്തിലെ ആദ്യ ആംഗ്രി ബേര്‍ഡ്സ് തീം പാര്‍ക്ക് ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങി. കുടുംബങ്ങള്‍ക്കുള്ള വിനോദസഞ്ചാരകേന്ദ്രമായ ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലെ സൗത്ത് കോര്‍ട്ടിലാണ് പാര്‍ക്ക്. പാര്‍ക്കിന്റെ ഒന്നാംഘട്ടമാണിപ്പോള് തുറന്നിരിക്കുന്നത്. 17,000 ചതുരശ്രമീറ്ററാണു വിസ്തൃതി.
നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള യാത്രകള്‍ സ്വദേശികളും വിദേശികളും ഒഴിവാക്കണമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കേരളത്തില്‍നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഖത്തര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സാമ്പത്തിക ബുദ്ധിമുട്ടുകളാലോ, പ്രായപരിധിമൂലമോ സ്കൂള്‍ പ്രവേശനം നേടാന്‍ കഴിയാത്ത ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഖത്തറിലുണ്ടെങ്കില്‍ അവരുടെ വിശദ വിവരങ്ങള്‍ രക്ഷിതാക്കള്‍ ഉടന്‍ നല്‍കണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
ഖത്തറിലെ റോഡ് വികസന പദ്ധതികളെല്ലാം രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നു ഗതാഗത വകുപ്പ്. നിലവില്‍ റോഡ് വികസന പദ്ധതികളുടെ 80 ശതമാനവും പൂര്‍ത്തിയായിട്ടുണ്ടെന്ന് ഗതാഗതസുരക്ഷ എന്‍ജിനീയറിങ് വിഭാഗം തലവന്‍ ബ്രിഗേഡിയര്‍ മുഹമ്മദ് മാറിഫിയ പറഞ്ഞു.
ദീര്‍ഘകാല പ്രവാസികള്‍ക്ക് ഖത്തറില്‍ സ്ഥിരതാമസാനുമതി നല്‍കുന്നതിനുള്ള കരടുനിയമത്തിനു ശൂറ കൗണ്‍സില്‍ അംഗീകാരം നല്കി. ദീര്‍ഘകാല പ്രവാസിയാണ് എന്നതുകൊണ്ടുമാത്രം ആര്‍ക്കും സ്ഥിരതാമസാനുമതി ലഭിക്കില്ല.
ഖത്തറിലേക്ക് വിസാ രഹിത സന്ദര്‍ശനം നടത്തുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ ഇന്ത്യന്‍ എമിഗ്രേഷന്‍ ബ്യൂറോയുടെ നടപടി സാധാരണ പ്രവാസികള്‍ക്ക് തിരിച്ചടിയായി. പ്രായമായ മാതാപിതാക്കളെയടക്കം ഖത്തറില്‍ സന്ദര്‍ശനത്തിനെത്തിക്കാന്‍ ലഭിച്ച അവസരമാണ് ഇതോടെ ഇല്ലാതാകുന്നത്.