റമസാനിലെ ആരോഗ്യപരിപാലന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പൊതുജനാരോഗ്യമന്ത്രാലയം വെബ്സൈറ്റിനും മൊബൈല്‍ ആപ്പിനും രൂപം നല്കി. www.hamad.qa/ramadanhealth എന്ന വെബ്സൈറ്റിനും ഖത്തര്‍ ഹെല്‍ത് എന്ന മൊബൈല്‍ ആപ്പിനുമാണ് രൂപം നല്‍കിയത്.
ദോഹയില്‍നിന്നു സലാലയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയതായി ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ഒമാനിലെ മേകുനു ചുഴലിക്കാറ്റും പേമാരിയും മൂലമവണ് സര്‍വീസുകള്‍ റദ്ദാക്കിയത്. ചുഴലിക്കാറ്റു കാരണം ഒരു ദിവസത്തേക്കു സലാല എയര്‍പോര്‍ട്ട് അടയ്ക്കുകയാണെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ ഇന്നലെ അറിയിച്ചിരുന്നു.
വേനല്‍തിരക്ക് കണക്കിലെടുത്ത് ജൂണ്‍ എട്ടുമുതല്‍ പ്രതിദിന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ജെറ്റ് എയര്‍വേയ്സ് അറിയിച്ചു. ജൂണ്‍ എട്ടുമുതല്‍ ദോഹയില്‍നിന്നു കോഴിക്കോട്, തിരുവനന്തപുരം പ്രതിദിന സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്.
രാജ്യത്ത് വാഹന അപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ അധികവും പതിനേഴിനും പതിനെട്ടിനും ഇടക്ക് പ്രായമുള്ളവര്‍. മാത്രവുമല്ല അപകടം വരുത്തുന്നവരില്‍ നല്ലൊരു ശതമാനം ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവരാണെന്നും ട്രാഫിക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുറഹീം അല്മഅഫ്രിയ പറഞ്ഞു.
ബാങ്കിങ് സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഇനി റോബോട്ടുകളും. അല്‍ഖലീജ് കൊമേഴ്സ്യല്‍ ബാങ്ക്(അല്‍ഖലീജി) ആണ് ഖത്തറില്‍ ആദ്യമായി മനുഷ്യസാദൃശ്യമുള്ള രണ്ടു റോബോട്ടുകള്‍ അവതരിപ്പിച്ചത്. ബാങ്കിന്റെ ഉംലഖ്ബ ശാഖയിലാണ് കഴിഞ്ഞ ദിവസം റോബോട്ടുകള്‍ ‘ജോലി ചെയ്തത്’.
പൊതുമേഖലാ ഇന്ധനവിതരണ കമ്പനിയായ ഖത്തര്‍ ഫ്യൂവല്‍ (വൊക്വോദ്) റവ്ദ റാഷിദിലെ മോട്ടോര്‍ സിറ്റിയില്‍ 63-ാം പെട്രോള്‍ സ്റ്റേഷന് തുറന്നു. ഇതില്‍ 50 എണ്ണം സ്ഥിരം പെട്രോള്‍ സ്റ്റേഷനുകളും 13 എണ്ണം മൊബൈല്‍ സ്റ്റേഷനുകളുമാണ്.
ഖത്തറില്‍ സാമ്പത്തിക മേഖലയില്‍ വിദേശ പൗരന്മാര്ക്ക് 100 ശതമാനം വരെ മൂലധന നിക്ഷേപം ഇറക്കാമെന്ന കരട് നിയമത്തിന് മന്ത്രിസഭയുടെ അനുമതി. ശൂറാ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചശേഷമാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്‍കിയത്.
സംരംഭകത്വ, തൊഴില്‍ വികസനകേന്ദ്രമായ ബിദായയ്ക്കു കീഴില്‍ ഖത്തറില്‍ രാത്രിചന്ത തുടങ്ങി. റമസാനില്‍ ഖത്തറില്‍ രാത്രിജീവിതം സജീവമാകുന്നതിനാലാണ് അല്‍ ദുഹൈല്‍ സ്പോര്‍ട്സ് ക്ലബിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ രാത്രിചന്തകള് തുറന്നത്.
ദോഹ മുനിസിപ്പാലിറ്റിക്ക് കീഴിലെ പൊതു പാര്‍ക്കുകള്‍ വൈകിട്ട് മൂന്ന് മുതല്‍ പുലര്‍ച്ചെ മൂന്ന് വരെ പൊതുജനങ്ങള്‍ക്കായി തുറന്നിടും. മുനിസിപ്പാലിറ്റി അധികൃതരണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് മുനിസി പ്പാലിറ്റി പുതിയ സമയക്രമം പുറത്തിറക്കി.
രാജ്യത്തെ എല്ലാ ഉപഭോക്തൃ വ്യാപാരശാലകള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങാതെതന്നെ രാത്രി പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കാമെന്ന് സാമ്പത്തിക വാണിജ്യമന്ത്രാലയം. റമസാന്‍ തീരുംവരെയാണ് ഇതിനുള്ള അനുമതി.