Currency

ഷാര്‍ജയില്‍ പാര്‍ക്കിങ് നിരക്ക് കൂട്ടില്ലെന്നു മുനിസിപ്പാലിറ്റി

സ്വന്തം ലേഖകന്‍Thursday, January 31, 2019 3:42 pm

ഷാര്‍ജ: ഷാര്‍ജയില്‍ വാഹനപാര്‍ക്കിങ് നിരക്ക് കൂട്ടില്ലെന്നു മുനിസിപ്പാലിറ്റി. പൊതുപാര്‍ക്കിങ് മേഖലയില്‍ മണിക്കൂറിനു 2 ദിര്‍ഹം വീതം ഈടാക്കുന്നതു തുടരും. 2 മണിക്കൂറിന് 5 ദിര്‍ഹവും 3 മണിക്കൂറിന് 8 ദിര്‍ഹവും ആയിരിക്കും.

കഴിഞ്ഞവര്‍ഷം സജ്ജമാക്കിയ പുതിയ കേന്ദ്രങ്ങളില്‍ 4500 വാഹനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യാം. അടുത്തിടെ, വാഹന പാര്‍ക്കിങ്ങിന് എസ്എംഎസ് വഴി ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x