Currency

പാസ്‌പോര്‍ട്ട് പുതുക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഓഫീസ് ഒരുക്കി യുഎഇ

സ്വന്തം ലേഖകന്‍Friday, February 15, 2019 1:16 pm

ഷാര്‍ജ: ഷാര്‍ജ അന്തര്‍ദ്ദേശിയ വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. യുഎഇ നിവാസികള്‍ക്ക് ഇനിമുതല്‍ മിനിട്ടുകള്‍ക്കകം അവരുടെ പാസ്‌പോര്‍ട്ട് പുതുക്കല്‍ സംബന്ധിയായ ആവശ്യങ്ങള്‍ നിറവേറ്റാം. ഷാര്‍ജ ഭരണാധികാരി ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ക്വാസ്മിയുടെ നേതൃത്വത്തിലാണ് പുതിയ സംവിധാനങ്ങള്‍ അടങ്ങിയ പാസ്‌പോര്‍ട്ട് ഓഫീസിന് ആരംഭമായത്.

യുഎഇ നിവാസികളുടെ യാത്രാപരമായ നടപടിക്രമങ്ങളിലും ഈ ഓഫീസിന്റെ സഹായം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വ്യക്തികള്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കുന്നതിനായുളള ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം പാസ്‌പോര്‍ട്ട് പുതുക്കി നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x