Currency

കെട്ടിട സുരക്ഷക്കായി ഷാര്‍ജയില്‍ കടുത്ത നടപടികള്‍ വരുന്നു

സ്വന്തം ലേഖകന്‍Wednesday, February 13, 2019 11:54 am

ഷാര്‍ജ: ഷാര്‍ജയില്‍ കെട്ടിടങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം കടുത്ത നടപടികള്‍ക്ക് ഒരുങ്ങുന്നു. അപകടം വരുത്തി വെക്കുന്നവരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഏഷ്യന്‍ വംശജരാണ് കൂടുതല്‍. തീപിടിത്ത സാഹചര്യവും മറ്റും ഒഴിവാക്കുന്നതിന് വിവിധ ഭാഷകളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കും.

അഗ്‌നിബാധ, ബാല്‍ക്കണിയില്‍ നിന്ന് കുട്ടികള്‍ വീണ് മരിക്കുന്ന സംഭവം തുടങ്ങിയവയൊക്കെ സുരക്ഷാ ക്രമീകരണങ്ങളിലെ അപാകതയുടെ തെളിവുകളാണെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം വിലയിരുത്തുന്നു. നിയമ ലംഘകര്‍ വലിയ ഫൈന്‍ ഒടുക്കേണ്ടിവരുമെന്ന് ഷാര്‍ജ ഫയര്‍ ആന്‍ഡ് സേഫ്റ്റി പ്രൊട്ടക് ഷന്‍ ഡയറക്ടര്‍ ജനറല്‍ സമി ഖമിസ് അല്‍ നഖ് ബി പറഞ്ഞു.

കെട്ടിടത്തിന് മുനിസിപാലിറ്റിയില്‍ നിന്നുമുള്ള ലൈസന്‍സ് കിട്ടിയാലുടന്‍ സിവില്‍ ഡിഫന്‍സില്‍ നിന്നും അംഗീകാരം വാങ്ങിക്കണം. ഇത് പലരും പാലിക്കുന്നില്ലെന്ന് അധികൃതര്‍ കണ്ടെത്തി. സുരക്ഷാ ക്രമീരണങ്ങളുടെ നിലവാരമനുസരിച്ച് കെട്ടിടങ്ങളില്‍ ചുവപ്പ്, മഞ്ഞ്, പച്ച എന്നിങ്ങനെ സ്റ്റിക്കറുകള്‍ പതിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x